GeneralLatest NewsMollywoodNEWS

മന്യ നിനക്ക് കുറച്ച്‌ പ്രായം കുറഞ്ഞ് പോയി അല്ലെങ്കില്‍ നിന്നെ എന്റെ ഭാര്യയാക്കുമെന്ന് അദ്ദേഹം പറയുമായിരുന്നു!! പ്രമുഖ നടനെക്കുറിച്ചു മന്യ

ജോക്കറിന്റെ ഷൂട്ടിങ്ങിനിടെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരുപാട് അനുഭവങ്ങളുണ്ട്. ദിലീപ് അത്ഭുതപ്പെടുത്തുന്നൊരു നടനാണ്

ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കര്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് എത്തിയ നടിയാണ് മന്യ. ദിലീപ് ഒരു അത്ഭുത നടൻ ആണെന്ന് മന്യ പറയുന്നു. ഒരുപാട് കഠിന പ്രയത്‌നം ചെയ്ത ജോക്കർ എന്ന ചിത്രത്തിലെ വേഷത്തെക്കുറിച്ചു താരത്തിന്റെ വാക്കുകൾ ഇങ്ങനെ..

‘തെലുങ്കിലായിരുന്നു എന്റെ ആദ്യ സിനിമ. അതിന് ശേഷമാണ് ലോഹി സാറിന്റെ അസോസിയേറ്റ് ആയിരുന്ന ബ്ലെസിയും ക്യാമറമാന്‍ വേണുഗോപാല്‍ സാറും ജോക്കറിലേക്ക് ഒരു നായികയെ കണ്ടുപിടിക്കാനായി ഹൈദരാബാദില്‍ എത്തിയിരുന്നു. അത് എത്ര വലിയ പ്രൊജക്‌ട് ആണെന്ന് എനിക്ക് അപ്പോള്‍ അറിയില്ലായിരുന്നു. ലോഹി സാറിനെ കുറിച്ചോ സിനിമയിലെ മറ്റെന്തിനെ കുറിച്ചോ എനിക്ക് അറിയില്ലായിരുന്നു. ജോക്കര്‍ ആണ് എന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിലൊന്ന്. ബഹദൂര്‍ക്ക ഒരു സീനില്‍ കരയുന്നുണ്ട്. ആ സീന്‍ സെറ്റിലിരുന്ന് ഞാന്‍ ലൈവ് ആയി കാണുകയാണ്. ആ രംഗം കണ്ട് യഥാര്‍ഥത്തില്‍ ഞാന്‍ കരഞ്ഞ് പോയി. മന്യ നിനക്ക് കുറച്ച്‌ പ്രായം കുറഞ്ഞ് പോയി. അല്ലെങ്കില്‍ നിന്നെ എന്റെ ഭാര്യയാക്കുമെന്ന് ബഹദൂര്‍ക്ക തമാശയായി പറയുമായിരുന്നു. ശരിക്കും അഭിനയം പഠിച്ചത് ജോക്കര്‍ എന്ന സിനിമയിലൂടെ ആയിരുന്നു.

read  also:നവരാത്രി ആഘോഷങ്ങൾക്ക് റോയ അച്ഛനരികില്‍; രോഹന്‍റെ പോസ്റ്റിന് കമന്‍റുമായി ആര്യ

ജോക്കറിന്റെ ഷൂട്ടിങ്ങിനിടെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരുപാട് അനുഭവങ്ങളുണ്ട്. ദിലീപ് അത്ഭുതപ്പെടുത്തുന്നൊരു നടനാണ്. ദിലീപ് അല്ലാതെ മറ്റൊരു നടന്‍ കുഞ്ഞിക്കൂനന്‍ പോലൊരു സിനിമയിലെ വേഷം ചെയ്യാന്‍ ഉണ്ടാവില്ല. എന്റെ മൂന്നാമത്തെ സിനിമയായിരുന്നു അത്. കഠിനാധ്വാനം ചെയ്‌തൊരു മൂവിയായിരുന്നു ജോക്കര്‍. രാവിലെ വന്ന് ലോഹി സാറും ബ്ലെസിയേട്ടനും മലയാളത്തിലെ എന്റെ ഡയലോഗുകള്‍ പഠിപ്പിച്ച്‌ തരും. ” മന്യ ജോക്കറിന്റെ ലൊക്കേഷനില്‍ സംഭവങ്ങൾ ബീഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിൽ പങ്കുവ ച്ചു.

shortlink

Related Articles

Post Your Comments


Back to top button