CinemaLatest NewsNEWS

ഇന്ത്യയിൽ ആകെയുള്ള ഇത്തരം 15 മിനി കൂപ്പര്‍ ലിമിറ്റഡ് എഡിഷനുകളിലൊന്ന് ഇനി മലയാളികളുടെ പ്രിയ നടൻ ടൊവിനോയ്ക്ക് സ്വന്തം; വില കേട്ട് ഞെട്ടി ആരാധകർ

സൈഡ്വാക്ക് എഡിഷനാണ് ടൊവിനോ സ്വന്തമാക്കിയിരിക്കുന്നത്

മമ്മൂട്ടിക്കും കുഞ്ചാക്കോ ബോബനും ജയസൂര്യയ്ക്കും പിന്നാലെ മിനികൂപ്പര്‍ സ്വന്തമാക്കി നടന്‍ ടൊവിനോ തോമസും. ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ മിനിയുടെ പ്രത്യേക പതിപ്പായ സൈഡ്വാക്ക് എഡിഷനാണ് ടൊവിനോ സ്വന്തമാക്കിയിരിക്കുന്നത്.

ഏകദേശം 44.90 ലക്ഷം രൂപ എക്സ് ഷോറൂം വിലയുള്ള മിനിയുടെ സൈഡ്വാക്ക് എഡിഷനാണ് താരം വാങ്ങിയത്. ഭാര്യ ലിഡിയയും മക്കളായ ഇസയ്ക്കും തഹാനുമൊപ്പം കൊച്ചിയിലെ മിനി ഷോറൂമിലെത്തിയാണ് താരം തന്റെ പ്രിയ വാഹനം സ്വന്തമാക്കിയത്.

കൂടാതെ നീല നിറത്തിലുള്ള കാര്‍ ബോഡിയില്‍ മെഷ് ഫാബ്രിക് ഡിസൈനോട് കൂടിയ രണ്ട് ബ്ലാക്ക് സ്ട്രൈപ്സ് ബോഡി ഗ്രാഫിക്സ് ആയി വരുന്നുണ്ട്. ഇന്ത്യയിലേക്കായി അനുവദിച്ച 15 എണ്ണത്തില്‍ ഒന്നാണ് ടൊവിനോ വാങ്ങിയത്.

മണിക്കൂറില്‍ 230 കിലോമീറ്റര്‍ പരമാവതി വേ​ഗതയുള്ള കാര്‍ വെറും 7.1 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കും. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് താരത്തിന്റെ ചിത്രങ്ങള്‍. അടുത്തിടെ കുഞ്ചാക്കോ ബോബനും മിനികൂപ്പര്‍ സ്വന്തമാക്കിയിരുന്നു. യുവതാരങ്ങള്‍ക്കിടയില്‍ വാഹനപ്രമികളില്‍ ഒരാളായ ടൊവിനോയുടെ ശേഖരത്തില്‍ ഹോണ്ട സിറ്റിമുതല്‍ ബിഎംഡബ്ല്യു സെവന്‍ സീരീസ് വരെയുള്ള കാറുകളും ഉണ്ട്.

shortlink

Related Articles

Post Your Comments


Back to top button