CinemaGeneralMollywoodNEWS

ഒരു രൂപ പോലും ഞാൻ പ്രതിഫലം ആഗ്രഹിക്കുന്നില്ല : ഹിറ്റ് സിനിമയിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ കുഞ്ചാക്കോ ബോബൻ പറഞ്ഞത്

ഒരു രൂപ പോലും തനിക്ക് പ്രതിഫലം വേണ്ടന്ന് പറഞ്ഞ കുഞ്ചാക്കോ ബോബൻ ആ ബാനറിൽ മികച്ച സിനിമ സംഭവിയ്ക്കണം എന്ന് മാത്രമാണ്

കുഞ്ചാക്കോ ബോബൻ എന്ന താരത്തെ വീണ്ടും പ്രേക്ഷകർക്കിടയിൽ ഹിറ്റാക്കുന്നത് രാജേഷ് പിള്ളയുടെ ‘ട്രാഫിക്’ എന്ന ചിത്രമാണ്. ‘അനിയത്തിപ്രാവ്’ എന്ന സിനിമയ്ക്ക് ശേഷമുള്ള കുഞ്ചാക്കോ ബോബന്റെ തെരഞ്ഞെടുപ്പുകൾ അത്ര മികച്ചതായിരുന്നില്ല. ആദ്യ സിനിമയിൽ പ്രണയ നായകനായി എത്തിയ കുഞ്ചാക്കോ ബോബൻ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടതോടെ താരത്തിന് ഫീൽഡിൽ പിടിച്ചു നിൽക്കുന്നത് ഏറെ പ്രയാസകരമായ കാര്യമായി മാറി. പിന്നീട് രണ്ടാം വരവിൽ ശ്രദ്ധിച്ചു നീങ്ങിയ കുഞ്ചാക്കോ ബോബന് ‘ട്രാഫിക്’ എന്ന ചിത്രമാണ് വീണ്ടും ജനപ്രീതി നൽകിയത്. ട്രാഫിക്കിന് ശേഷം രാജേഷ് പിള്ള എന്ന സംവിധായകൻ വീണ്ടും ‘വേട്ട’ എന്ന സിനിമ കൂടി കുഞ്ചാക്കോ ബോബന്റെ അഭിനയ ജീവിതത്തിലേക്ക് ചേർത്ത് വെച്ചപ്പോൾ കുഞ്ചാക്കോ ബോബൻ എന്ന നടൻ മലയാള സിനിമയിലെ തിരക്കേറിയ താരമായി.

രാജേഷ് പിള്ളയുടെ മരണ ശേഷം രാജേഷ് പിള്ള ബാനറിൽ പുറത്തിറങ്ങിയ ‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ വിളിക്കുമ്പോൾ ഒരു രൂപ പോലും തനിക്ക് പ്രതിഫലം വേണ്ടന്ന് പറഞ്ഞ കുഞ്ചാക്കോ ബോബൻ ആ ബാനറിൽ മികച്ച സിനിമ സംഭവിയ്ക്കണം എന്ന് മാത്രമാണ് ആഗ്രഹിച്ചതെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ സഞ്ജയ് പറയുന്നു

Aa

shortlink

Related Articles

Post Your Comments


Back to top button