Latest NewsMollywood

പാവങ്ങളെ സഹായിക്കുന്ന അദ്ദേഹത്തിനെ എന്തിന് ട്രോളണം? ഫിറോസ് കുന്നംപറമ്ബലിന്റെ പ്രതികരണത്തിനെതിരെ സംവിധായകന്‍

'നന്മമരം സുരേഷ് കോടാലിപ്പറമ്ബന്‍' എന്ന കഥാപാത്രമായാണ് റിയാസ് വേഷമിടുന്നത്. ഇതാണ് ട്രോളുകള്‍ക്കും വിവാദങ്ങള്‍ക്കും

റിയാസ് ഖാനെ നായകനാക്കി ഒരുക്കുന്ന ‘മായക്കൊട്ടാരം’ എന്ന സിനിമയ്‌ക്കെതിരെ ഉയരുന്ന വിവാദങ്ങളോട് പ്രതികരിച്ച്‌ സംവിധായകന്‍ കെ. എന്‍ ബൈജു. ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്ബില്‍ എന്ന വ്യക്തിയെ കുറിച്ചല്ല ഈ സിനിമ, പാവങ്ങളെ സഹായിക്കുന്ന അദ്ദേഹത്തിനെ എന്തിന് ട്രോളണം എന്നാണ് കെ. എന്‍ ബൈജു മനോരമ ന്യൂസിനോട് പ്രതികരിച്ചത്.

‘നന്മമരം സുരേഷ് കോടാലിപ്പറമ്ബന്‍’ എന്ന കഥാപാത്രമായാണ് റിയാസ് വേഷമിടുന്നത്. ഇതാണ് ട്രോളുകള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായത്. ചിത്രത്തിനെതിരെ ഫിറോസ് കുന്നപറമ്ബിലും രംഗത്തെത്തിയതോടെയാണ് സംവിധായകന്‍ പ്രതികരിച്ചിരിക്കുന്നത്.

”വിമര്‍ശിക്കുന്നവര്‍ വിമര്‍ശിക്കട്ടെ, താനത് ശ്രദ്ധിക്കാറില്ല. ഒരു സംഘം തന്നെ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ ഇപ്പോള്‍ ഒരു സിനിമയുമായി രംഗത്തെത്തുകയാണ്. ലക്ഷങ്ങളും കോടികളും പിരിച്ചെടുത്ത് സിനിമ എടുക്കുകയാണ്. താന്‍ സ്വര്‍ണം കടത്തിയിട്ടില്ല, ലഹരിമരുന്ന് കടത്തിയിട്ടില്ല, ഹവാല ബന്ധങ്ങളില്ല. ഏതു അന്വേഷണം വേണമെങ്കിലും നടത്തൂ. സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കൂ. എല്ലാവരും പറയുന്ന പോലെയല്ല ഫിറോസ് കുന്നംപറമ്ബിലിന്റെ മടിയില്‍ കനമില്ല” ഫിറോസ് സമൂഹ മാധ്യമത്തിൽ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.

എന്നാൽ, ആരില്‍ നിന്നു പണം പിരിച്ചെടുത്തല്ല ഈ സിനിമ ഒരുക്കുന്നത്. ഇതിന് നിര്‍മ്മാതാവും ബാനറുമുണ്ട്. കോടികള്‍ പിരിച്ചെടുത്ത് സിനിമ ചെയ്യേണ്ട ആവശ്യമില്ല. സുരേഷ് കോടാലിപ്പറമ്ബന്‍ എന്ന പേരാണ് പ്രശ്‌നമെങ്കില്‍ അതില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. നന്മ ചെയ്യുന്നവരെ ട്രോളാനോ, പരിഹസിക്കാനോ അല്ലെന്നും സംവിധായകന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button