BollywoodGeneralLatest NewsNEWS

നഗ്ന വീഡിയോ ഷൂട്ട്; നടി അറസ്റ്റിൽ

വീഡിയോ ചിത്രീകരിക്കുന്നതിനു പ്രാദേശിക പോലീസ് അവർക്ക് സംരക്ഷണം നൽകിയിട്ടുണ്ടെന്നും ആ രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തതായും

നഗ്ന വീഡിയോയുടെ പേരിൽ വിവാദത്തിലായ നടി പൂനം പാണ്ഡെ ഗോവയിൽ അറസ്റ്റിൽ. ഡാമിൽ നഗ്ന വീഡിയോ ചിത്രീകരിച്ചത് ഗോവയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. അനുമതിയില്ലാതെ കനകോണയിലെ ചാപോളി ഡാമിൽ അശ്ലീല വീഡിയോ ഷൂട്ട് ചെയ്തതായി ആരോപിച്ച് സൗത്ത് ഗോവ എസ്പി പങ്കജ് കുമാർ സിംഗിന് ജലവിഭവ വകുപ്പിൽ നിന്ന് പരാതി ലഭിച്ചു.

ഒക്ടോബർ 31 ന് പൂനവും ഭർത്താവ് സാം ബോംബെയും ഡാം പ്രദേശത്തേക്ക് കടന്നുകയറി ക്ലിപ്പ് ചിത്രീകരിച്ചതായി പോലീസ് കണ്ടെത്തി. വീഡിയോ ചിത്രീകരിക്കുന്നതിനു പ്രാദേശിക പോലീസ് അവർക്ക് സംരക്ഷണം നൽകിയിട്ടുണ്ടെന്നും ആ രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments


Back to top button