CinemaLatest NewsNEWS

ജീവിതത്തിൽ നേരിടേണ്ടി വന്ന സ്വകാര്യജീവിതത്തിലുണ്ടായ പ്രശ്നത്തില്‍ അനുജനെ പോലെ എനിക്കൊപ്പം നിന്നത് ടൊവീനോ: ബാല ; വീഡിയോ

എന്ന് നിന്റെ മൊയ്‌തീൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഞാൻ സ്വകാര്യജീവിതത്തിൽ ചില ബുദ്ധിമുട്ടുകളിൽ ആയി

സന്തോഷകരമായി പൊയ്ക്കൊണ്ടിരുന്ന സ്വകാര്യ ജീവിതത്തിൽ ചില പ്രശ്നങ്ങൾ നേരിട്ടപ്പോൾ ഒരു അനുജനെപ്പോലെ നടൻ ടൊവീനോയാണ് തനിക്കൊപ്പം നിന്നതെന്ന് താരം ബാല. ബാലയുടെ ‘ലീവ് ടു ഗിവ്’ പരിപാടിയിൽ ടൊവിനോയെ അതിഥിയായി വിളിച്ചപ്പോഴാണ് താരം ഇക്കാര്യം പറഞ്ഞത്.

പൃഥിയുടെ എന്ന് നിന്റെ മൊയ്‌തീൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഞാൻ സ്വകാര്യജീവിതത്തിൽ ചില ബുദ്ധിമുട്ടുകളിൽ ആയിരുന്നു. ടൊവിനോ ഇത് മനസ്സിലാക്കുകയും എപ്പോഴും എന്നോടൊപ്പം സമയം ചെലവഴിക്കാനും ശ്രദ്ധിച്ചിരുന്നത് ടൊവിനോയായിരുന്നു.

 

ഞാൻ ഒറ്റക്ക് ഇരിക്കുന്നത് കണ്ടാലുടൻ ‘അണ്ണാ ഓക്കേ അല്ലെ’ എന്ന് ചോദിച്ചു എന്ന് ചോദിച്ചു അടുത്ത് വരും. ആ വ്യക്തിത്വമാണ് ടൊവീനോയെ വേറിട്ട് നിർത്തുന്നത്.–ബാല പറയുന്നു. ബാല നല്ല പ്രവൃത്തികൾ ചെയ്യുന്ന ആളാണ്, നല്ലതു ചെയ്യുന്നത് അംഗീകരിക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്ന് ടൊവിനോയും പറഞ്ഞു.

 

Related Articles

Post Your Comments


Back to top button