GeneralLatest NewsNEWSTV Shows

ഹെല്‍മറ്റില്ലാതെ ഇത് പോലെ കൈവിട്ട് അഭ്യാസം കാണിച്ച്‌ വീണു തലപൊട്ടിയിട്ട്, ഇത് ജീഷിന്‍ കാണിച്ചത് കണ്ടിട്ട് കാണിച്ചതാണെന്ന് പറഞ്ഞാല്‍ ത്തരവാദിത്തം ഏറ്റെടുക്കുന്നതായിരിക്കില്ല

ഇനിയിപ്പോ ഇത് കണ്ടിട്ട് പിഴ വീട്ടില്‍ വരുമോ ആവോ.. റോഡ് ശരിയാക്കില്ലെങ്കിലും പിഴ അടക്കേണ്ട തുക നാള്‍ക്കുനാള്‍ വര്‍ധിപ്പിക്കുന്നുണ്ടല്ലോ

കുടുംബ പ്രേക്ഷകർക്ക് പരിചിതരായ     പ്രിയതാര ദമ്പതിമാരാണ് ജിഷിനും വരദയും. അമല എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലൂടെ ജീവിതത്തിലും ഒന്നിച്ച ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോള്‍ ജിഷിന് പങ്ക് വച്ച ഒരു വീഡിയോയും അതിനു ജിഷിന്‍ നല്‍കിയ കുറിപ്പും ആണ് വൈറല്‍ ആകുന്നത്.ആത്മസഖി പരമ്ബരയില്‍ നിന്നുള്ള ഒരു രംഗം ആണ് ജിഷിന്‍ പങ്ക് വച്ചിരിക്കുന്നത്. സീരിയലിലെ ഒരു രംഗത്തിന് ഒപ്പം ഇഷ്ടമുള്ള കന്നഡ സോങ് കൂടി ചേർത്താണ് താരത്തിന്റെ പോസ്റ്റ്.

ഹെല്‍മറ്റില്ലാതെ ഇത് പോലെ കൈവിട്ട് അഭ്യാസം കാണിച്ച്‌ വീണു തലപൊട്ടിയിട്ട്, ഇത് ജീഷിന്‍ കാണിച്ചത് കണ്ടിട്ട് കാണിച്ചതാണെന്ന് പറഞ്ഞാല്‍ ഞാന്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായിരിക്കില്ല എന്നും വീഡിയോയ്ക്ക് ഒപ്പം ജിഷിന്‍ പങ്ക് വച്ചു.

ജിഷിന്റെ കുറിപ്പ് ഇങ്ങനെ,

മുന്‍പ് ചെയ്ത സീരിയലിലെ ഒരു രംഗം. എനിക്ക് ഏറ്റവും ഇഷ്ടമുള്ള കന്നഡ സോങ് കൂട്ടി ചേര്‍ത്തു. ഹെല്‍മറ്റില്ലാതെ ഇത് പോലെ കൈവിട്ട് അഭ്യാസം കാണിച്ച്‌ വീണു തലപൊട്ടിയിട്ട്, ഇത് ജീഷിന്‍ കാണിച്ചത് കണ്ടിട്ട് കാണിച്ചതാണെന്ന് പറഞ്ഞാല്‍ ഞാന്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായിരിക്കില്ല കേട്ടോ.പണ്ടേ ബൈക്ക് സ്റ്റണ്ടര്‍ ആയ ഞാന്‍ ഇങ്ങനെ പലതും കാണിക്കും. ടിക് ടോക് ഉണ്ടായിരുന്നെങ്കില്‍ അതില്‍ എടുത്തിട്ട് കുറെ ലൈക്‌ വാങ്ങിക്കാമായിരുന്നു. ഇനിയിപ്പോ ഇത് കണ്ടിട്ട് പിഴ വീട്ടില്‍ വരുമോ ആവോ.. റോഡ് ശരിയാക്കില്ലെങ്കിലും പിഴ അടക്കേണ്ട തുക നാള്‍ക്കുനാള്‍ വര്‍ധിപ്പിക്കുന്നുണ്ടല്ലോ. അതേ ഉള്ളു ഒരാശ്വാസം.

shortlink

Related Articles

Post Your Comments


Back to top button