CinemaLatest NewsNEWS

, ‘അലോഷി നീ കമ്മ്യൂണിസ്റ്റാണോ?’ ; ഫേസ്ബുക് പ്രൊഫൈലിൽ മന്ത്രി കെ.കെ.ശൈലജയുടെ ചിത്രം ചേർത്ത് ഫഹദ് ഫാസിലിനെ പരിഹസിച്ച് ജനങ്ങൾ

ഫഹദ് ഫാസില്‍ തന്റെ ഫേസ്ബുക് പ്രൊഫൈലാക്കി

പ്രശസ്ത ഫാഷന്‍ മാഗസിനായ വോഗിന്റെ ഇന്ത്യന്‍ പതിപ്പിന്റെ കവര്‍ പേജില്‍ ഇത്തവണ ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ്. വുമണ്‍ ഓഫ് ദ ഇയര്‍ 2020 എന്ന ക്യാപ്ഷനോടെയാണ് കെ.കെ ശൈലജയുടെ കവര്‍ ഫോട്ടോ മാ​ഗസിന്‍ പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെയാണ് ചിത്രം ഫഹദ് ഫാസില്‍ തന്റെ ഫേസ്ബുക് പ്രൊഫൈലാക്കിയത്.

പക്ഷേ, തന്റെ രാഷ്ട്രീയമോ, വ്യക്തി​​ഗത താല്‍പര്യങ്ങളോ സമൂഹമാധ്യമങ്ങളിലൂടെ അധികം പ്രകടമാക്കാറില്ലാത്ത താരമാണ് ഫഹദ്. അതുകൊണ്ടുതന്നെയാണ് പ്രൊഫൈല്‍ കണ്ട് ആരാധകര്‍ ഞെട്ടിയതും.

എടാ’അലോഷി നീ കമ്മ്യൂണിസ്റ്റാണോ?’ തുടങ്ങി രാഷ്ട്രീയം വെളുപ്പെടുത്തിയെന്ന നിലയ്ക്ക് പോസ്റ്റിനുതാഴെ കമന്റുകള്‍ സജീവമാവുകയാണ്. ഫഫദിനൊപ്പം നസ്രിയ നസീം, റിമ കല്ലിങ്കല്‍ തുടങ്ങി പലരും വോഗിന്റെ കവര്‍ പേജ് ഷെയര്‍ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button