CinemaLatest NewsNEWS

ഇത്തവണ ആനിക്ക് കിട്ടിയത് പറ്റിയ ആളെതന്നെ; മണ്ടത്തരങ്ങളിൽ ആനിയോ വിധുബാലയോ ആര് മികച്ചതെന്നു കുഴങ്ങി സോഷ്യൽ മീഡിയ; സ്ത്രീ വിരു​ദ്ധ പരാമർശങ്ങളെന്ന് വിമർശനം

ഗസ്റ്റ് ആയി പഴയകാല നടിയും കഥയല്ലിത് ജീവിതം അവതാരികയും കൂടിയായ വിധുബാല

മലയാളി പ്രേഷകരുടെ പ്രിയ താരം ആനി അവതരിപ്പിക്കുന്ന അനീസ് കിച്ചണ്‍ എന്ന പരിപാടിക്ക് വലിയ പ്രതികരണങ്ങള്‍ ആണ് പ്രേഷകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം പര‌ിപാടിയില്‍ ഗസ്റ്റ് ആയി പഴയകാല നടിയും കഥയല്ലിത് ജീവിതം അവതാരികയും കൂടിയായ വിധുബാല ആണ് എത്തിയത്. പരുപാടിയില്‍ വിധുബാലയും ആനിയും തമ്മില്‍ നടത്തിയ സംഭാക്ഷണം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയമായിരിക്കുന്നത്.

കൂടാതെ നിരവധി ട്രോളുകള്‍ ആണ് ഇവരുടെ ഈ വീഡിയോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഒരു ആരാധകന്റെ കുറിപ്പ് ആണ് വൈറല്‍ ആകുന്നത്. കുറിപ്പ് വായിക്കാം.

പ്രശസ്ത പരിപാടിയായ കഥയല്ലിത് ജീവിതം’ അവതാരക വിധുബാല പഴയ കാല സിനിമാതാരമായ ആനിയുമായി സംസാരിക്കുന്നു.”എന്റെ അമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്, പെണ്ണായാല്‍ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം, പെണ്ണായാല്‍ അറപ്പ് പാടില്ല, പെണ്ണായാല്‍ കറിയിലെ കഷണങ്ങള്‍ നോക്കി എടുക്കരുത്, പെണ്ണായാല്‍ ഒരു ഭക്ഷണവും ഇഷ്ടമില്ല എന്നു പറയരുത്, എന്തും ഇഷ്ടപ്പെടണം. കാരണം നാളെ പെണ്ണ് മറ്റൊരു വീട്ടില്‍ ചെന്നു കയറുമ്പോള്‍ അവിടെ ഫ്രസ്ട്രേറ്റഡ് ആകാതെ സന്തോഷത്തോടെ ജീവിക്കാന്‍ ഇത് സഹായിക്കുമെന്നാണ് വിധുബാല പറയുന്നു.

ഉടനെ ‘ഇതു കേട്ട ആനി ആവേശത്തോടെയും, സന്തോഷത്തോടെയും ചേച്ചിയുടെ അമ്മയുടെ ഉപദേശം എനിക്ക് ഒത്തിരി ഇഷ്ടമായെന്നും ഇത് ഈ തലമുറക്കും, മുന്‍ തലമുറയ്ക്കും പാഠമാണെന്നും പ്രസ്താവിച്ചു. ഇതു കേട്ടപ്പോള്‍,ഈ ഉപദേശങ്ങളെല്ലാം ട്രൈഡ് ആന്‍ഡ് പ്രൂവ്ഡ് റെസിപ്പി ആണെന്നും മറ്റൊരു വീട്ടില്‍ പോകുന്ന സ്ത്രീ സന്തോഷമായിരിക്കാന്‍ ഇതെല്ലാം അത്യാവശ്യമാണെന്നും വിധുബാല ഒന്നു കൂടി പറഞ്ഞു.’

എന്നാലിത്’കണ്ടപ്പോള്‍ എനിക്ക് തോന്നി ഇവര്‍ക്ക്‌ മക്കളായി പെണ്‍കുട്ടികള്‍ ഉണ്ടാകാന്‍ സാധ്യത ഇല്ലെന്ന്.രുചി അറിയാതെ ഭക്ഷണം കഴിക്കണമെന്നൊക്കെ ഏത് അമ്മയാണ് മകളോട് ഇന്നത്തെ കാലത്ത് പറയുക. അതല്ല ഇവര്‍ക്ക് ആണ്‍മക്കളാണ് ഉള്ളതെങ്കില്‍ അവരുടെ വിവാഹാലോചന പരസ്യം കൊടുക്കുന്നെങ്കില്‍ പതിനാറാം നൂറ്റാണ്ടില്‍ നിന്നു ഇതുവരെ വണ്ടി കിട്ടിയിട്ടില്ലാത്ത അമ്മായി അമ്മ വീട്ടിലുണ്ട് എന്നു കൂടി എഴുതുന്നത് ആര്‍ക്കെങ്കിലുമൊക്കെ ഉപകാരമായിരിക്കും.’ മൂവി സ്ട്രീറ്റ് എന്ന ഗ്രൂപ്പില്‍ എത്തിയ ഈ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ സംസാര വിഷയം.

 

shortlink

Post Your Comments


Back to top button