CinemaGeneralMollywoodNEWS

എന്‍റെ ആദ്യ സിനിമ പുറത്തിറങ്ങാതിരുന്നപ്പോൾ മണിബായി എന്നെ രക്ഷിച്ചു :തുറന്നു പറച്ചിലുമായി ജാഫർ ഇടുക്കി

മണിയാണ് എന്നെ സിനിമയിലേക്ക് എത്തിച്ചത്

കലാഭവൻ മണിയെക്കുറിച്ചുള്ള മറക്കാനാവാത്ത ഓർമ്മകൾ പറഞ്ഞു നടൻ ജാഫർ ഇടുക്കി. .വനിതയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ജാഫർ ഇടുക്കി കലാഭവൻ മണിയുടെ ഓർമ്മകൾ പങ്കുവച്ചത്.

ജാഫര്‍ ഇടുക്കിയുടെ വാക്കുകള്‍

‘കഴിഞ്ഞ ദിവസം കോട്ടയം നസീറിന്റെ വീട്ടിൽ പോയി. അവിടെ വച്ച് അദ്ദേഹം മണി ബായിയുടെ ഒരു ചിത്രം വരച്ചത് കണ്ടു. ഞാൻ മണിയെ അങ്ങനെയാണ് വിളിക്കാറുള്ളത്. ജീവനുള്ളത് പോലെ തോന്നും. അതു കണ്ടതോടെ പഴയതെല്ലാം ഓർമ വന്നു. കണ്ണു നിറഞ്ഞൊഴുകാൻ തുടങ്ങി. മണിയാണ് എന്നെ സിനിമയിലേക്ക് എത്തിച്ചത്. എന്റെ ആദ്യ സിനിമ പുറത്തിറങ്ങാതിരുന്ന കാലത്ത് മണി ബായി വഴിയാണ് ‘ചാക്കോ രണ്ടാമൻ’ എന്ന സിനിമ കിട്ടിയത്. മിമിക്രിയിൽ ഉള്ള കാലം മുതൽക്കേ നല്ല ബന്ധമുണ്ടായിരുന്നു. പല മെഗാ ഷോകളിലും ഒരുമിച്ചുണ്ടായിരുന്നു. അവസാനമായി കണ്ടത് ഇന്നും ഓർമ്മയുണ്ട്. സാധരണ കാണുന്നതിനേക്കാൾ സന്തോഷം, പൊട്ടിച്ചിരി, പിറ്റേന്ന് ഒരു സിനിമയിൽ ഞാൻ അഭിനയിക്കാനുള്ളതായിരുന്നു.’ അതു കൊണ്ട് തന്നെ വേഗം മടങ്ങിപ്പോകാൻ നിർബന്ധിച്ചു. പിന്നെ കേൾക്കുന്നത് മരണവാർത്തയാണ്. വലിയ പ്രതിസന്ധി നിറഞ്ഞ കാലഘട്ടമായിരുന്നു. മാനസികമായി അനുഭവിച്ച സംഘർഷം . ആത്മമിത്രമായിരുന്നു മണിബായി . ആ മരണത്തിൽ ഒന്ന് പൊട്ടിക്കരയാൻ പോലും പറ്റിയില്ല’.

shortlink

Related Articles

Post Your Comments


Back to top button