BollywoodGeneralLatest NewsNEWS

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടപ്പെട്ടില്ല; നായികയ്ക്ക് തന്നെക്കാള്‍ പ്രാധാന്യമുള്ള സീന്‍ വേണ്ടെന്ന് നായകന്‍; സിനിമയിൽ നിന്നും നേരിട്ട അവഗണനകള്‍ വെളിപ്പെടുത്തി തപ്സി പന്നു

ആ ഡയലോഗ് നായകന് ഇഷ്ടപ്പെട്ടില്ല അതുകൊണ്ട് മാറ്റണമെന്നായിരുന്നു പറഞ്ഞത്. ഞാന്‍ മാറ്റില്ല എന്ന് പറഞ്ഞു

സിനിമയിൽ നിന്നും നേരിട്ട അവഗണനകള്‍ വെളിപ്പെടുത്തി ബോളിവുഡ് നായിക തപ്സി പന്നു.ഒരു ചിത്രത്തിലെ നായകന്റെ ഭാര്യയ്ക്ക് താന്‍ ആ ചിത്രത്തില്‍ അഭിനയിക്കുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞതിന്റെ പേരിൽ തന്നെ മാറ്റി പകരം ആ വേഷം മറ്റൊരു നടിയ്ക്ക് കൊടുത്തുവെന്നു താരം പറയുന്നു. ‘ബാഡ് ലക്ക്’ നടിയാണ് താനെന്ന് പല നിര്‍മ്മാതാക്കളും സംവിധായകരും ഈയടുത്ത കാലം വരെ വിശ്വസിച്ചിരുന്നു. അതുകൊണ്ട് തന്നെ പലരും അവരുടെ ചിത്രത്തിലേക്ക് തന്റെ പേര് പോലും നിര്‍ദ്ദേശിച്ചിരുന്നില്ലെന്നും തപ്സി പറഞ്ഞു.

” ഞാന്‍ സുന്ദരിയല്ല, കാണാന്‍ കൊള്ളില്ല എന്നൊക്കെയായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ഒരു ചിത്രത്തില്‍ നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടപ്പെടാത്തതിന്റെ പേരില്‍ അവഗണന നേരിട്ടുണ്ട്. അതിന്റെ പേരില്‍ എന്നെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. ഒരിക്കല്‍ ഒരു ചിത്രത്തില്‍ ഞാന്‍ ഡബ്ബ് ചെയ്തു കൊണ്ടിരിക്കെയായിരുന്നു. ആ സമയത്ത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരിലൊരാള്‍ എന്നോട് ഇപ്പോള്‍ ഡബ്ബ് ചെയ്ത ഡയലോഗ് മാറ്റണം എന്നുപറഞ്ഞു. കാര്യം തിരക്കിയപ്പോള്‍, ആ ഡയലോഗ് നായകന് ഇഷ്ടപ്പെട്ടില്ല അതുകൊണ്ട് മാറ്റണമെന്നായിരുന്നു പറഞ്ഞത്. ഞാന്‍ മാറ്റില്ല എന്ന് പറഞ്ഞു. എന്നാല്‍ ആ ഭാഗം വേറെ ആളെ വെച്ച്‌ അവര്‍ ഡബ്ബ് ചെയ്ത് കൂട്ടിച്ചേര്‍ത്തു. മറ്റൊരു ചിത്രത്തില്‍ എന്റെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ പൂര്‍ണ്ണമായി മാറ്റിയിട്ടുണ്ട്. നായികയ്ക്ക് തന്നെക്കാള്‍ പ്രാധാന്യമുള്ള സീന്‍ വേണ്ടെന്ന് ആ ചിത്രത്തിലെ നായകന്‍ സംവിധായകന് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിന്റെ പേരിലാണ് തന്റെ സീന്‍ വെട്ടിച്ചുരുക്കിയത്.” തപ്സി പറഞ്ഞു. ഇതെല്ലാം സിനിമാ മേഖലയിൽ സാധാരണമാണെന്നും താരം കൂട്ടിച്ചേർത്തു

Related Articles

Post Your Comments


Back to top button