CinemaGeneralMollywoodNEWS

മമ്മൂട്ടിയെ നായകനാക്കി ചെയ്യാനിരുന്ന ‘അരയൻ പത്രോസ്’ ഉപേക്ഷിക്കേണ്ടി വന്നതിന്റെ കാരണം പറഞ്ഞു സംവിധായകൻ

പിന്നീട് 'കിഴക്കൻ പത്രോസ്' എന്ന പേരിൽ അരയൻ പത്രോസിന്റെ പശ്ചാത്തലം ഡെന്നിസ് ജോസഫ് മാറ്റിയെഴുതുകയായിരുന്നു

1990-ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രമാണ് ‘കോട്ടയം കുഞ്ഞച്ചൻ’. ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത കോട്ടയം കുഞ്ഞച്ചന്റെ തിരക്കഥ രചിച്ചത് ഹിറ്റ് തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫാണ്. കോട്ടയം പശ്ചാത്തലത്തിൽ നടക്കുന്ന കഥയായിട്ടാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ പ്ലേസ് ചെയ്യിരിക്കുന്നതെങ്കിലും തിരുവനന്തപുരത്തെ ‘അമ്പൂരി’ എന്ന സ്ഥലത്താണ് കോട്ടയം കുഞ്ഞച്ചൻ ചിത്രീകരിച്ചത്. സിനിമയുടെ വലിയ വിജയത്തിന്റെ തുടർച്ചയെന്നോണം മറ്റൊരു ചിത്രം കൂടി ഇതേ ടീം പ്ലാൻ ചെയ്തിരുന്നു. മമ്മൂട്ടിയെ അരയ കഥാപാത്രമായി അവതരിപ്പിക്കാനിരുന്ന ചിത്രത്തിന്റെ പേര് ‘അരയൻ പത്രോസ്’ എന്നായിരുന്നു. പക്ഷേ ആ സമയത്ത് ‘അമരം’  പ്രഖ്യാപിച്ചതോടെ ടി എസ് സുരേഷ് ബാബു- ഡെന്നിസ് ജോസഫ് – മമ്മൂട്ടി ടീം ചെയ്യാനിരുന്ന ‘അരയൻ പത്രോസ്’ എന്ന ചിത്രം സമാനമായ രീതിയിലുള്ള പശ്ചാത്തലമായതിന്റെ പേരിൽ ഉപേക്ഷിക്കുകയായിരുന്നു. മമ്മൂട്ടിയുടെ ‘അരയൻ പത്രോസ്’ എന്ന നടക്കാതെ പോയ സിനിമയെക്കുറിച്ച് ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് ടി എസ് സുരേഷ് ബാബു പങ്കുവച്ചത് .

പിന്നീട് ‘കിഴക്കൻ പത്രോസ്’ എന്ന പേരിൽ അരയൻ പത്രോസിന്റെ പശ്ചാത്തലം ഡെന്നിസ് ജോസഫ് മാറ്റിയെഴുതുകയായിരുന്നു. പക്ഷേ ‘കോട്ടയം കുഞ്ഞച്ചൻ’ പോലെ കിഴക്കൻ പത്രോസിന് പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞില്ല.

shortlink

Related Articles

Post Your Comments


Back to top button