GeneralKollywoodLatest NewsNEWS

ബൈക്ക് റേസിങ്ങിനിടയിൽ വണ്ടി ട്രാക്കിൽ നിന്ന് മാറി; അജിത്തിന് ചിത്രീകരണത്തിനിടെ പരിക്ക്

‘നേർകൊണ്ട പാർവെ’യ്ക്കു ശേഷം അജിത്തും എച്ച് വിനോദും ഒന്നിക്കുന്ന ചിത്രമാണ് ‘വലിമൈ’.

തെന്നിന്ത്യൻ താരം അജിത്തിന് ചിത്രീകരണത്തിനിടെ പരിക്ക്. ബൈക്ക് റേസിങ് രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. അജിത്തിന്റെ കൈയ്ക്കും കാലിന് പരുക്കേറ്റെന്നാണ് റിപ്പോർട്ടുകൾ.

ബൈക്ക് റേസിങ് പ്രിയമുള്ള അജിത്ത് ഡ്യൂപ്പ് ഇല്ലാതെയാണ് റേസിങ് രംഗങ്ങൾ ഷൂട്ട് ചെയ്യാറുള്ളത്. ‘നേർകൊണ്ട പാർവെ’യ്ക്കു ശേഷം അജിത്തും എച്ച് വിനോദും ഒന്നിക്കുന്ന ചിത്രമാണ് ‘വലിമൈ’. ഇതേ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ അജിത്തിന് മുൻപും അപകടം പറ്റിയിരുന്നു. ഇത്തവണ റേസിങ്ങിനിടയിൽ വണ്ടി ട്രാക്കിൽ നിന്ന് മാറിയതായിരുന്നു പരിക്കിന് കാരണം.

read also:ഇന്ന് ട്രെയിന്‍ ബാത്ത്‌റൂമുകൾ വൃത്തിയായി, പണ്ട് ഇവിടെയൊക്കെ എഴുതുന്ന കാര്യങ്ങളാണ് ഇന്ന് ഫേസ്ബുക്കിലൊക്കെ എഴുതുന്നത്; മേതില്‍ ദേവിക

അപകടത്തിന് ശേഷം, ഷൂട്ടിങ് നിർത്തിവച്ചെങ്കിലും ഷെ‍‍ഡ്യൂൾ പൂർത്തിയാക്കിയ ശേഷമാണ് അജിത്ത് ലോക്കേഷനിൽ നിന്നും പോയത്. പരിക്ക് ഗുരുതരമല്ലെന്നും വിശ്രമം വേണമെന്നുമാണ് ഡോക്ടർമാരുടെ നിർദേശം.അജിത്തിന് പരിക്ക് പറ്റിയതിനെ തുടർന്ന് ഹൈദരാബാദിൽ നടക്കുന്ന സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവയ്ക്കാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം

shortlink

Related Articles

Post Your Comments


Back to top button