CinemaGeneralMollywoodNEWS

എന്‍റെ സിനിമയിൽ അഭിനയിക്കാൻ മാള അരവിന്ദനെ ഞാൻ വിളിക്കില്ല : ഹരിഹരൻ പറഞ്ഞതിനെക്കുറിച്ച് പ്രമുഖ സംവിധായകൻ

ഹരിഹരൻ സാറിന്റെ സിനിമയിൽ മാള അരവിന്ദനെ അങ്ങനെ കാസ്റ്റ് ചെയ്യില്ലെന്നും പറഞ്ഞു

സുന്ദർ ദാസ് എന്ന സംവിധായകന് വലിയൊരു മേൽവിലാസം ഉണ്ടാക്കി കൊടുത്ത ചിത്രമാണ് സല്ലാപം .സല്ലാപത്തിന് പുറമേ വേറേയും സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള സുന്ദർ ദാസ് സല്ലാപം സംവിധാനം ചെയ്ത ഡയറക്ടർ എന്ന നിലയിലാണ് പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത് .സല്ലാപം എന്ന സിനിമയെക്കുറിച്ച് ഓർക്കുമ്പോൾ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അനുഭവത്തെക്കുറിച്ച് പങ്കു വയ്ക്കുകയാണ് സുന്ദർ ദാസ്

സംവിധായകന്‍ സുന്ദര്‍ദാസിന്‍റെ വാക്കുകള്‍

‘സല്ലാപം വലിയ ഒരു വിജയ ചിത്രമായിരുന്നു. അതിനെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന കാര്യം ഹരിഹരൻ സാർ പറഞ്ഞ കാര്യമാണ്. ലളിത സുന്ദരമായ ചിത്രമെന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. പക്ഷേ എന്നെ അതിലും സന്തോഷിപ്പിച്ചത് മറ്റൊരു കാര്യമാണ്. മാള അരവിന്ദൻ എന്ന നടൻ ഹരിഹരൻ സാറിന്റെ സിനിമയിലുണ്ടാകാറില്ലെന്നും അയാളുടെ പ്രത്യേക രീതിയിലുള്ള ഞെട്ടലും തുപ്പലുമൊന്നും തനിക്ക് ഇഷ്ടമല്ലെന്നും അത് കൊണ്ട് ഹരിഹരൻ സാറിന്റെ സിനിമയിൽ മാള അരവിന്ദനെ അങ്ങനെ കാസ്റ്റ് ചെയ്യില്ലെന്നും പറഞ്ഞു. പക്ഷേ സല്ലാപത്തിൽ നിങ്ങൾ മാള അരവിന്ദൻ എന്ന നടനെ നന്നായി ഉപയോഗപ്പെടുത്തിയുട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞപ്പോൾ എനിക്ക് കിട്ടാവുന്ന വലിയ ഒരു അംഗീകാരമാണത്’.

shortlink

Related Articles

Post Your Comments


Back to top button