Cinema

മമ്മൂട്ടി മഹാനടൻ, യാത്ര അസാധ്യ സിനിമ! – സുധ കൊങ്കര

മമ്മൂട്ടിയും മോഹൻലാലും മഹാനടന്മാർ, പക്ഷേ ഇഷ്ടം ദുൽഖർ സല്മാനെ!

സൂര്യ, ഉർവ്വശി, അപർണ ബാലമുരളി തുടങ്ങിയവരുടെ അസാധ്യമായ അഭിനയമാണ് സുധ കൊങ്കര സംവിധാനം ചെയ്ത സുരറൈ പോട്ര് എന്ന ചിത്രത്തിൽ കാണാൻ കഴിഞ്ഞത്. ചിത്രത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ സുധ മമ്മൂട്ടിയെയും മോഹൻലാലിനെയും ദുൽഖറിനെയും കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലാകുകയാണ്.

മമ്മൂട്ടിയ്ക്കും മോഹൻലാലിനുമൊപ്പം വർക്ക് ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും സിനിമയോടുളള ദുൽഖറിന്റെ സമീപനം തനിക്ക് ഇഷ്ടമാണെന്നും സുധ പറഞ്ഞു.

മമ്മൂട്ടിയും മോഹൻലാലും മഹാ നടന്മാരാണ്. അവരുടെ മിക്ക സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. അവരുടെ കൂടെ വർക്ക് ചെയ്യണമെന്നും ആഗ്രഹമുണ്ട്. മമ്മൂട്ടിയുടെ കൂടെവിടെ, യാത്ര, കാണാമറയത്ത് തുടങ്ങിയ ചിത്രങ്ങൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്. പക്ഷേ, തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ദുൽഖർ സൽമാനെ ആണെന്നായിരുന്നു സുധ കൊങ്കരയുടെ മറുപടി.

എത്ര മോശമായ സിനിമയാണെങ്കിലും നൂറു ശതമാനം ആത്മാർഥതയോടെയാണ് ദുൽഖർ അവസാനം വരെ ആ ചിത്രത്തിൽ അഭിനയിക്കുന്നത്. ദുൽഖറിനുള്ള ആ കഴിവ് അതിശയിപ്പിക്കുന്നതാണെന്നും ദുൽഖർ തന്റെ ഫേവറേറ്റ് ആയതിന്റെ കാരണം അതാണെന്നും സുധ കൊങ്കര അഭിമുഖത്തിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button