CinemaNEWSSongs

സംവിധാനം കൊച്ചിയിലിരുന്ന്, ചിത്രീകരിച്ചത് ഓസ്‌ട്രേലിയയിൽ; ‘ടൈം’ മ്യൂസിക്കൽ കവർ വീഡിയോ ശ്രദ്ധനേടുന്നു

വീഡിയോ കോൺറൻസിലൂടെയാണ് നോബിൾ പീറ്റർ മ്യൂസിക് വീഡിയോ സംവിധാനം ചെയ്തത്. ഓസ്‌ട്രേലിയയിലായിരുന്നു ചിത്രീകരണം.

കോവിഡ് കാലത്തെ പിരിമിതികൾക്കിടെയിൽ ഷൂട്ട് ചെയ്ത് പുറത്തിറക്കിയ ടൈം എന്ന മ്യൂസിക് വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. ടെക്‌നോളജിയുടെ സഹായത്തോടെ സംവിധാനം ചെയ്ത മ്യൂസിക് വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്. കോവിഡ് കാലത്തെ പിരിമിതികൾക്കിടെ വീഡിയോ കോൺഫെറെൻസിലൂടെയാണ് നോബിൾ പീറ്റർ മ്യൂസിക് വീഡിയോ സംവിധാനം ചെയ്തത്. ഓസ്‌ട്രേലിയയിലായിരുന്നു ചിത്രീകരണം.

ക്രിസ്റ്റഫർ നോളന്റെ ഇൻസേപ്ഷനിലെ ഹാൻസ് സിമ്മർ ചിട്ടപ്പെടുത്തിയ ടൈം ആണ് നോബിൾ പീറ്റർ തന്റെ മ്യൂസിക് വീഡിയോക്ക് തിരഞ്ഞെടുത്തത്.പ്രമുഖ ഹോളിവുഡ് സംഗീത സംവിധായകനായ ഹാൻസ് സിമ്മറും, സോണി മുസിക്കും കൂടി നടത്തിയ മ്യൂസിക് വീഡിയോ എന്റർ ദ വേൾഡ് ഓഫ് ഹാൻസ് സിമ്മർ മത്സരത്തിന്റെ ഭാഗമായാണ് ഒരുക്കിയത്.

കോവിഡ് മൂലം മറ്റു രാജ്യത്തേക്ക് പോകാൻ പറ്റാത്ത സാഹചര്യം ആയിരുന്നതിനാൽ വീഡിയോ കോൺഫറൻസ് വഴി സംവിധാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു നോബിൾ. തുടർന്നുണ്ടായ ചിന്തയിൽ ഓസ്‌ട്രേലിയയിലെ പെർത്ത് എന്ന നഗരത്തിൽ ഷൂട്ട് ചെയ്യാൻ തിരഞ്ഞെടുത്തു. അവിടെ ക്രൂവിനെ കണ്ടെത്തുകയും വളരെ വ്യക്തമായ പ്രീ പ്ലാൻ കൊണ്ട് ഞാൻ ഇവിടെ കൊച്ചിയിൽ ഇരുന്നു കൊണ്ട് വിഡിയോ കോൺഫറൻസിന്റെ സഹായത്തോടെ ചിത്രീകരണം പൂർത്തിയാക്കുകയും ചെയ്തു. ഗൂഗിൾ ഡ്രൈവ് വഴി ദൃശ്യങ്ങൾ കൈമാറി, കൊച്ചിയിൽ പോസ്റ്റ് പ്രോഡക്ഷൻ പൂർത്തിയാക്കി.

മില്ലി ഹിഗ്ഗിൻസ്, ക്യുരിഗ് ജെൻകിൻസ് എന്നിവരാണ് വിഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. നിർമാണം- ഫിലിം നൈറ്റ് സ്റ്റുഡിയോ, ഛായാഗ്രഹണം- മിഥുൻ റോയ് മുക്കത്ത്, എഡിറ്റ്- ജിബിൻ ജോർജ്, കലാസംവിധാനം- ബിനു റെജി, മേക്കപ്പ്- സ്റ്റേസി റൂത്ത്, സ്റ്റോറി ബോർഡ്- കിരൺ വി നാഥ്, ഡിസൈൻ- ശ്രീരാജ് രാജൻ, കളറിസ്റ്റ്- ജിതിൻ ജോർജ്, അസിസ്റ്റന്റ് ക്യാമറാമാൻ- അബിൻ റോയ്.

 

shortlink

Related Articles

Post Your Comments


Back to top button