CinemaKollywoodNEWS

പുത്തൻ ഗെറ്റപ്പിൽ ചിമ്പു ; പൊളിറ്റിക്കൽ ത്രില്ലർ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു

ചിമ്പുവും വെങ്കട് പ്രഭുവും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ ആണ് നായിക

ചിമ്പു നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മാനാട്’. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്, സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ പുറത്തുവിട്ടിരിക്കുകയാണ്. ചിമ്പുവും വെങ്കട് പ്രഭുവും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ ആണ് നായിക.

പൊളിറ്റിക്കൽ ത്രില്ലർ കൂടിയായ ചിത്രത്തിൽ ‘അബ്‍ദുൾ ഖാലിഖ്’ എന്നാണ് ചിമ്പു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മനുഷ്യൻറെ പക്കലുള്ള ഏറ്റവും വലിയ ശക്തി അഹിംസയാണെന്ന ഗാന്ധിവചനം ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നൽകിയിരിക്കുന്നു. ‘എ വെങ്കട് പ്രഭു പൊളിറ്റിക്സ്’ എന്നാണ് സംവിധായകൻ ടൈറ്റിലിനു താഴെ എഴുതിയിരിക്കുന്നത്. ചിമ്പുവിൻറെ കഥാപാത്രം മറ്റൊരു ഗെറ്റപ്പിലെത്തുന്ന സെക്കൻഡ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.

2018ൽ പ്രഖ്യാപിച്ച ചിത്രം പിന്നീട് വൈകുകയായിരുന്നു. ചിമ്പുവിനും നിർമ്മാതാവ് സുരേഷ് കാമാക്ഷിക്കുമിടയിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് ചിത്രം വൈകാൻ കാരണമായതെന്ന് റിപ്പോർട്ടുകൾ. ഭാരതിരാജ, എസ് ജെ സൂര്യ, കരുണാകരൻ, പ്രേംജി അമരൻ തുടങ്ങിയവരാണ് മറ്റു അഭിനയതാക്കൾ. യുവാൻ ശങ്കർ രാജയാണ് സംഗീതം.

shortlink

Related Articles

Post Your Comments


Back to top button