CinemaGeneralMollywoodNEWS

കാളിദാസിന്‍റെ ഉടലിൽ നീ നിന്‍റെ തല വെട്ടി കയറ്റിയതാണോ : മമ്മൂട്ടി ചോദിച്ചതിനെക്കുറിച്ച് ജയറാമിന്‍റെ വെളിപ്പെടുത്തൽ

മമ്മുക്കയൊക്കെ തന്‍റെ ശരീരം അത്ര ശ്രദ്ധയോടെ സൂക്ഷിക്കുന്ന ആളാണ്

അല്ലു അർജുൻ സിനിമയ്ക്ക് വേണ്ടി ശരീരഭാരം കുറച്ച് വലിയ രീതിയിൽ മേക്കോവർ നടത്തിയ ജയറാം തൻ്റെ രൂപ മാറ്റത്തിൻ്റെ ഇമേജ് ആദ്യം അയച്ചു നൽകിയത് നടൻ മമ്മൂട്ടിക്കാണ് .പക്ഷേ താൻ മെസേജ് അയച്ചിട്ടും മമ്മൂട്ടി ഒരു മണിക്കൂർ കഴിഞ്ഞിട്ടാണ് മറുപടി നൽകിയതെന്നും അതൊരു ഗംഭീരമായ മറുപടിയായിരുന്നുവെന്നും തുറന്നു പറയുകയാണ് നടൻ ജയറാം . കാളിദാസൻ്റെ ഉടലിൽ നീ നിൻ്റെ തല വെട്ടി കയറ്റി യോ എന്ന ചോദ്യമാണ് മമ്മൂട്ടി യിൽ നിന്ന് വന്നതെന്നും ജയറാം പറയുന്നു

‘എന്‍റെ മേക്കോവർ ചിത്രം ഞാൻ ആദ്യം അയയ്ക്കുന്നത് മമ്മുക്കയ്ക്കാണ്. ഒരു മണിക്കൂറായിട്ടും മമ്മുക്കയുടെ മറുപടി വന്നില്ല. ഷൂട്ടിങ്ങിന്‍റെ തിരക്ക് കൊണ്ടാണെന്ന് ഞാൻ കരുതി. പക്ഷേ കുറച്ച് കഴിഞ്ഞപ്പോൾ മമ്മുക്കയുടെ മറുപടി വന്നു, ‘കാളിദാസന്‍റെ ഉടലിൽ നീ നിന്‍റെ തല വെട്ടി കയറ്റിയോ?’ എന്നായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം. ഞാൻ പറഞ്ഞു പത്തറുപത് ദിവസത്തിന്‍റെ കഠിന പ്രയത്നമാണെന്ന്. സംഗതി സത്യമാണെങ്കിൽ ഗംഭീരമായിട്ടുണ്ടെന്ന് പറഞ്ഞു. അത് വലിയൊരു അംഗീകാരമാണ്. മമ്മുക്കയൊക്കെ തന്‍റെ ശരീരം അത്ര ശ്രദ്ധയോടെ സൂക്ഷിക്കുന്ന ആളാണ്. അങ്ങനെയൊരു വ്യക്തി അത്തരമൊരു അഭിപ്രായം പറയുമ്പോൾ അത് പത്ത് അവാർഡുകൾക്ക് തുല്യമാണ്’. ജയറാം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button