GeneralLatest NewsNEWSTV Shows

പലരും പരിഹാസത്തോടെ കാണുന്നുണ്ട് എങ്കിലും ഒരു നാണക്കേടും ഇല്ലാതെ പറയും, ഇത് എന്റെ രണ്ടാം വിവാഹം ആണെന്ന്..; വീണ പറയുന്നു

പലരും ചോദിക്കുന്ന കാര്യമാണ് എന്തുകൊണ്ട് വിവാഹ ഫോട്ടോ ഇടുന്നില്ല എന്ന്.

മലയാളികൾക്ക് ഏറെ പരിചിതയാ പാചക റാണിയാണ് വീണ ജാൻ. സോഷ്യൽ മീഡിയയിൽ സജീവമായ വീണ ഇന്ന് സിനിമ സീരിയൽ താരങ്ങളെ പോലെ തന്നെ സെലിബ്രിറ്റിയാണ്. എന്നാൽ ഇന്ന് കാണുന്ന വീണയിലേക്ക് എത്താൻ ഒരുപാട് പ്രതിസന്ധികളിൽ അതിജീവിച്ചതിന്റെ കഥ വീണയ്ക്ക് പറയാനുണ്ട്. യൂ ട്യൂബിലൂടെ മുപ്പത് ലക്ഷത്തിനടുത്ത് ആളുകൾ ആണ് വീണയുടെ അതിജീവനത്തിന്റെ കഥ കണ്ടത്.

പ്രവാസിയായ വീട്ടമ്മയാണ് വീണ. ഭർത്താവ് ജാൻ ഓഫീസിലും, മകൻ സ്‌കൂളിൽ പോയി കഴിഞ്ഞാൽ കിട്ടുന്ന സമയം ആണ് വീണ ആദ്യകാലങ്ങളിൽ കുക്കിങ്ങിനായി മാറ്റി വച്ചത്. കൂട്ടുകാരിയും ഭർത്താവും നൽകിയ ഇൻസ്പിരേഷൻ കൊണ്ടാണ് താൻ ഒരു യൂ ട്യൂബ് ചാനൽ തുടങ്ങിയതെന്നും വീണ വ്യക്തമാക്കി. ആദ്യകാലങ്ങളിൽ ബ്ലോഗ് ആയിരുന്നു. പിന്നെയാണ് വ്‌ളോഗിംഗിലേക്ക് മാറിയതെന്നും ആദ്യമായി 13,000 രൂപയായിരുന്നു വരുമാനം പിന്നീടാണ് ഇന്നത്തെ വീണാസ് കറി വേൾഡായി മാറിയതെന്നും വീണ പറയുന്നു.

read  also:ഇനി ആ സീരിയലിൽ ഞാൻ ഉണ്ടാകില്ല; ജനപ്രിയ പരമ്പരയിൽ നിന്നും പിന്മാറിയതായി പ്രദീപ് ചന്ദ്രൻ

വീണയുടെ വാക്കുകൾ ഇങ്ങനെ .. ”ഞാൻ പറയും മുൻപേ എന്റെ ജീവിത കഥ പലർക്കും അറിയാം എന്ന് അറിയാം. പക്ഷെ പലരും ചോദിക്കുന്ന കാര്യമാണ് എന്തുകൊണ്ട് വിവാഹ ഫോട്ടോ ഇടുന്നില്ല എന്ന്. അതിനു ഒരുപാട് കാരണങ്ങൾ ഉണ്ടായിരുന്നു. ഇന്ന് കാണുന്ന എന്റെ ജീവിതത്തിലേക്ക് എത്തും മുൻപേ എന്റെ ജീവിതം ഒരുപാട് പ്രതിസന്ധികളിൽ കൂടിയാണ് കടന്നു പോയത്. ഇന്ന് നിങ്ങൾ കാണുന്ന വീണയായി എന്നെ മാറ്റിയത് എന്റെ ഭർത്താവ് ജാൻ ആണെന്നും വീണ യൂ ട്യൂബ് വീഡിയോയിലൂടെ വ്യക്തമാക്കി. പലരും പരിഹാസത്തോടെ കാണുന്നുണ്ട് എങ്കിലും എനിക്ക് ഒരു നാണക്കേടും ഇല്ലാതെ പറയും ഇത് എന്റെ രണ്ടാം വിവാഹം ആണെന്ന്..

ലക്ഷക്കണക്കിന് രൂപ പൊടിപൊടിച്ചു നടത്തുന്ന വിവാഹങ്ങളിൽ ഒരു കാര്യവും ഇല്ലെന്നും, അതിനു താൻ ഉത്തമ ഉദാഹരണം ആണ്. എന്റെ ജീവിത കഥ മറ്റുള്ളവർക്ക് ഒരു പ്രചോദനം ആയാൽ എന്ന് കരുതി കൊണ്ടാണ് എന്റെ പുതിയ ജീവിതത്തെ കുറിച്ച് ഞാൻ സംസാരിക്കാൻ തയ്യാറായത്. എന്റെ ആദ്യ മകന് ഒരു വയസ്സുള്ളപ്പോൾ ആണ് മറ്റൊരു ജീവിതത്തിലേക്ക് താൻ കാലെടുത്തു വച്ചത്. ജീവിതത്തിൽ തളർന്നുപോകുന്ന അവസ്ഥകൾ ഉണ്ടാകുമ്പോൾ തളരാതെ മുൻപോട്ട് പോകാൻ എന്തെങ്കിലും പിടിവള്ളി കിട്ടിയാൽ അതിൽ പിടിച്ചു കയറാൻ ശ്രമിക്കണം തളർന്നുപോകരുത്.പുതിയ ജീവിതത്തിൽ കടപ്പാട് ദൈവം, ഭര്‍ത്താവ്, മക്കള്‍, അച്ഛനനമ്മാര്‍, സബ്സ്ക്രൈബേഴ്സ് ഇവരോടാണ്” വീണ വ്യക്തമാക്കി

shortlink

Post Your Comments


Back to top button