CinemaGeneralLatest NewsMollywoodNEWS

മംമ്തയ്ക്ക് റിമി ടോമിയെ അറിയില്ല, ലൊക്കേഷനില്‍ എല്ലാവരും ചിരിച്ചു

ചിലപ്പോൾ എന്‍റെ കയ്യിലും തോക്ക് ഉണ്ടാകും

മലയാള സിനിമയിൽ ഇടിമുഴക്കം സൃഷ്ടിച്ച കഥാപാത്രമായിരുന്നു ബിഗ്ബിയിലെ ബിലാൽ. ബിഗ്ബി എന്ന സിനിമയിലെ ഈ ഹിറ്റ് കഥാപാത്രം അന്നത്തെ യുവത്വം ഏറെ ആഘോഷിച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. ഇന്നും ഏറെ ചർച്ച ചെയ്യപ്പെടുന്ന ചിത്രമായി ബിഗ് ബി അടയാളപ്പെടുമ്പോൾ അതിന്‍റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചൂട് ചർച്ചകൾ ഒരു വശത്ത് നടക്കുകയാണ്. അമൽ നീരദ് ബിഗ്ബിയുടെ രണ്ടാം ഭാഗം എങ്ങനെയാകും ‘അണിയിച്ചൊരുക്കുക എന്ന പ്രേക്ഷകരുടെ ആകാംഷ വാനോളം ഉയരുമ്പോൾ അതിനെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ് മംമ്ത. ചിത്രത്തിലെ തന്‍റെ കഥാപാത്രം റിമി ടോമി രണ്ടാം ഭാഗത്തിൽ ഒരു അപരിചിതയായ കഥാപാത്രമല്ലെന്നും കുരിശിങ്കൽ ഫാമിലിയിൽ ഉൾപ്പെട്ട തന്‍റെ കഥാപാത്രം ബിലാലിന്‍റെ വലം കൈയ്യായിരിക്കുമെന്നും മംമ്ത തുറന്നു പറയുകയാണ്.

‘ബിഗ്ബിയിലെ റിമി ടോമി ചെയ്യുന്ന സമയത്ത് ലൊക്കേഷനിലെ എല്ലാവരും ചിരി ആയിരുന്നു. അന്നത്തെ മംമ്തയ്ക്ക് റിമി ടോമി ആരാണെന്ന് അറില്ലായിരുന്നു. സിനിമ തുടങ്ങിയതിന് ശേഷമാണ് റിമി ടോമി ആരാണെന്ന് അറിയുന്നത്. ഇനി ഒരു തവണ കൂടി റിമി ടോമിയാകണം. ഇത്തവണ ഒരു മുൻ സിനിമയിലെ പോലെ അപരിചിതയല്ല റിമി ടോമി. കുരിശിങ്കൽ ഫാമിലിയിലെ ആളാണ്. ബിലാലിന്‍റെ ഒരു വലം കൈയ്യാണ്. ചിലപ്പോൾ എന്‍റെ കയ്യിലും തോക്ക് ഉണ്ടാകും. ഒന്നും പറയാൻ പറ്റില്ല. ഇറങ്ങാൻ പോകുന്ന ബിലാലിന്‍റെ ഡയലോഗ് ഡെലിവെറിയെക്കുറിച്ചൊന്നും എനിക്ക് അറിയില്ല. പക്ഷേ ഒരു കാര്യം അറിയാം. കൊച്ചി പഴയ കൊച്ചിയായിരിക്കും ബിലാൽ പഴയ ബിലാൽ ആയിരിക്കില്ല. ഒരു സ്വകാര്യ എഫ് എം ചാനലിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കവേ മംമ്ത വ്യക്തമാക്കുന്നു

 

shortlink

Related Articles

Post Your Comments


Back to top button