GeneralKollywoodLatest NewsNEWS

സഹായങ്ങൾക്കൊന്നും രക്ഷിക്കാൻ ആയില്ല, നടന്‍ തവസി വിടവാങ്ങി

നടന് ചികില്‍സാ സഹായവുമായി രജനീകാന്ത്, വിജയ് സേതുപതി,ശിവകാര്‍ത്തികേയന്‍ ഉള്‍പ്പെടെയുളള താരങ്ങളെല്ലാം എത്തിയിരുന്നു.

ക്യാന്‍സര്‍ ബാധിച്ച്‌ ചികില്‍സയില്‍ കഴിയുകയായിരുന്ന പ്രമുഖ ഹാസ്യ താരം തവസി അന്തരിച്ചു. മധുരൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മുപ്പത് വര്‍ഷത്തിലധികമായി തമിഴ് സിനിമയുടെ ഭാഗമായിരുന്ന തവസി ചികില്‍സയ്ക്ക് നിവൃത്തിയില്ലാത്ത അവസ്ഥയിൽ സഹായം അഭ്യര്‍ത്ഥിച്ച്‌ രംഗത്തെത്തിയിരുന്നു . രോഗം മൂര്‍ചിച്ഛ സമയത്ത് നടനെ തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.

നടന് ചികില്‍സാ സഹായവുമായി രജനീകാന്ത്, വിജയ് സേതുപതി,ശിവകാര്‍ത്തികേയന്‍ ഉള്‍പ്പെടെയുളള താരങ്ങളെല്ലാം എത്തിയിരുന്നു.

രജനീകാന്തിന്റെ അണ്ണാത്തെ എന്ന ചിത്രത്തിലായിരുന്നു നടന്‍ എറ്റവുമൊടുവിലായി അഭിനയിച്ചത്. മുപ്പത് വര്‍ഷത്തിലധികമായി തമിഴ് സിനിമയുടെ ഭാഗമായിരുന്ന താരം കൂടിയാണ് തവസി.

shortlink

Post Your Comments


Back to top button