GeneralLatest NewsMollywoodNEWS

ആര്‍ക്കും പരാതി ഇല്ലെങ്കിലും പോലീസിനു കേസെടുക്കാന്‍ കഴിയുന്ന കോഗ്‌നിസബിള്‍ ആക്ട് വലിയ അപകടകാരിയാണ്.. പോലീസ് നിയമ ഭേദഗതിയെ വിമര്‍ശിച്ച് വിനയന്‍

പുതുതായി കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതി മാധ്യമങ്ങൾക്കാകെ കൂച്ചുവിലങ്ങിടുന്ന കരി നിയമമായി മാറരുത്

സംസ്ഥാന സര്‍ക്കാരിന്റെ പോലീസ് നിയമ ഭേദഗതിയെ വിമര്‍ശിച്ച് സംവിധായകൻ വിനയന്‍ രംഗത്ത്. സൈബര്‍ ഇടങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ അപമാനിക്കുന്ന വാര്‍ത്തകളും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുകയും ശക്തമായ ശിക്ഷ കൊടുക്കുകയും വേണം എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പോലീസ് നിയമ ഭേദഗതി മാധ്യമങ്ങൾക്കാകെ കൂച്ചുവിലങ്ങിടുന്ന കരി നിയമമായി മാറരുതെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വിനയൻ പറയുന്നു

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

പുതുതായി കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതി മാധ്യമങ്ങൾക്കാകെ കൂച്ചുവിലങ്ങിടുന്ന കരി നിയമമായി മാറരുത്. സൈബര്‍ ഇടങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ അപമാനിക്കുന്ന വാര്‍ത്തകളും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുകയും ശക്തമായ ശിക്ഷ കൊടുക്കുകയും വേണം എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.. പക്ഷേ സൈബര്‍ ബുള്ളിയിംഗ് നിയന്ത്രിക്കുക എന്ന ഉദ്ദേശത്തോടെ കൊണ്ടുവന്ന പോലീസ് നിയമഭേദഗതി ഫലത്തില്‍ അഭിപ്രായ സ്വാതന്ത്യത്തെ മുഴുവന്‍ ഇല്ലാതാക്കുന്ന പോലീസ് രാജിലോട്ടു മാറിയാല്‍ എന്താകും സ്ഥിതി..? ഭാവിയില്‍ അതിനു പോലും ഇട നല്‍കുന്ന രീതിയിലാണ് ഈ നിയമ ഭേദഗതി എന്നത് നിര്‍ഭാഗ്യകരമാണ്.. ആര്‍ക്കും പരാതി ഇല്ലങ്കിലും പോലീസിനു കേസെടുക്കാന്‍ കഴിയുന്ന കോഗ്‌നിസബിള്‍ ആക്ട് വലിയ അപകടകാരിയാണ്.. ഈ നിയമത്തിനു വേണ്ട മാറ്റങ്ങള്‍ വരുത്തി പ്രായോഗികമാക്കിയില്ലങ്കില്‍ അതു മാദ്ധ്യമ സ്വാതന്ത്യത്തിനു നേരെയുള്ള കടന്നു കയറ്റമാകും എന്ന കാര്യത്തില്‍ സംശയമില്ല..

shortlink

Related Articles

Post Your Comments


Back to top button