CinemaMollywoodNEWS

വേറിട്ട കഥാപാത്രവുമായി അർജ്ജുൻ അശോകന്റെ “വൂൾഫ്”; ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ശ്രദ്ധേയമാവുന്നു

ഫഹദ് ഫാസിലിന്റെ ഫേസ്ബുക് പേജിലൂടെയാണ് ടൈറ്റിൽ പ്രഖ്യാപിച്ചത്

ചുരുങ്ങിയ സമയംകൊണ്ട് ആരാധകരുടെ മനസ്സിൽ ഇടം നേടിയ നടനാണ് അർജ്ജുൻ അശോകൻ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘വൂൾഫ്’. ഷാജി അസീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഫഹദ് ഫാസിലിന്റെ ഫേസ്ബുക് പേജിലൂടെ പുറത്തുവിട്ടു. സംയുക്ത മേനോൻ, ഷൈൻ ടോം ചാക്കോ, ഇർഷാദ്, ജാഫർ ഇടുക്കി തുടങ്ങിയ വൻ താര നിര അണിയൊരുങ്ങുന്ന ചിത്രം ദാമർ സിനിമയുടെ ബാനറിൽ സന്തോഷ് ദാമോദരനാണ് നിർമ്മിക്കുന്നത്.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഒക്ടോബർ 19നായിരുന്നു ‘വൂൾഫ്’ ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചത്. ഷാജി അസീസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് വൂൾഫ്. ‘ഷേക്‌സ്പിയർ എം. എ. മലയാളം’ എന്ന ചിത്രമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭം.

‘വൂൾഫി’ന് വേണ്ടി സംഗീതം നൽകുന്നത് രഞ്ജിൻ രാജാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഫായിസ് സിദ്ദീഖാണ്. ഹരിനാരായണനാണ് ചിത്രത്തിന്റെ ഗാനരചയിതാവ്.

shortlink

Related Articles

Post Your Comments


Back to top button