GeneralNEWS

കൂടത്തായിലെ പ്രിയപ്പെട്ട രംഗം ഇതായിരുന്നു ; അനുഭവങ്ങൾ പങ്കുവെച്ച് മുക്ത

മൂന്ന് തവണ നിരസിച്ചതിന് ശേഷമായാണ് മുക്ത കൂടത്തായി സീരിയൽ സ്വീകരിച്ചത്.

മലയാളികൾക്ക് എന്നും പ്രിയങ്കരിയായ നടിയാണ് മുക്ത. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന താരം പിന്നീട് കൂടത്തായി പരമ്പരയിലൂടെ സ്ക്രീനിലേക്ക് തിരികെയെത്തി. പരമ്പരയിലെ ഗംഭീര പ്രകടനത്തിലൂടെ വീണ്ടും മുക്ത പ്രേക്ഷക മനസ്സിൽ സ്ഥാനമുറപ്പിക്കുകയായിരുന്നു.

അടുത്തിടെയായിരുന്നു ഈ സീരിയൽ അവസാനിച്ചത്. ലൈവ് വീഡിയോയിലൂടെ സീരിയൽ അവസാനിച്ചതിനെക്കുറിച്ച് പറഞ്ഞ് മുക്ത എത്തിയിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായി മാറിയത്. സിനിമയിൽ അഭിനയിച്ചിരുന്ന സമയത്ത് ലഭിച്ചിരുന്നതിനേക്കാളും മികച്ച പിന്തുണയാണ് ഇപ്പോൾ ലഭിച്ചതെന്നും അതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞിരുന്നു. തന്നെ വീണ്ടും ഇരുകൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറയാനും മുക്ത മറന്നില്ല.

ആദ്യം മൂന്ന് തവണ നിരസിച്ചതിന് ശേഷമായാണ് മുക്ത കൂടത്തായി സീരിയൽ സ്വീകരിച്ചത്. നെഗറ്റീവ് കഥാപാത്രമായതിനാൽ പ്രേക്ഷകർ എങ്ങനെയായിരിക്കും പ്രതികരിക്കുന്നതെന്നോർത്തായിരുന്നു ആശങ്കപ്പെട്ടത്. എന്നാൽ സീരിയലിന് മികച്ച പ്രതികരണം വന്നതോടെ അത് മാറിയിരുന്നു. ചില ഭാഗങ്ങളൊക്കെ കണ്ട് ഇത് എനിക്ക് പരിചിതമുണ്ടല്ലോയെന്ന് പറഞ്ഞ് ഭർത്താവ് തമാശയാക്കാറുണ്ടായിരുന്നുവെന്നും മുക്ത പറഞ്ഞിരുന്നു.

കൂടത്തായി അവസാനിക്കുന്നുവെന്ന് കണ്ടപ്പോൾ ശരിക്കും വിഷമം ആയി. വീണ്ടും അഭിനയിക്കാനുള്ള പൂർണ പിന്തുണ തന്നത് കുടുംബം തന്നെയായിരുന്നു. മകൾ ഉൾപ്പടെ പൂർണ സപ്പോർട്ട് ആയിരുന്നുവെന്ന് മുക്ത പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button