GeneralLatest News

ബി.ബി.സിയുടെ ലോകത്തെ സ്വാധീനിച്ച നൂറ് വനിതകളുടെ പട്ടികയിൽ ഇടംപിടിച്ച് ദലിത് ഗായിക ഇസൈ വാണി

കാസ്റ്റ്‌ലെസ് കളക്ടീവ് ബാൻഡിലെ ഏക വനിതാ അംഗം കൂടിയാണ് ഇസൈ വാണി

ബി.ബി.സിയുടെ ലോകത്തെ സ്വാധീനിച്ച നൂറ് വനിതകളുടെ പട്ടികയിൽ ഇടംപിടിച്ച് ദലിത് ഗായിക ഇസൈ വാണി. കഴിഞ്ഞ ഒരുവർഷത്തിനിടെ ലോകത്തെ സ്വാധീനിക്കുന്ന രീതിയിൽ പ്രവർത്തിച്ച വനിതകളിൽ നിന്നാണ് ബി.ബി.സി ടീം നൂറു പേരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. സംവിധായകൻ പാ രഞ്ജിത്തിന്റെ കാസ്റ്റ്‌ലെസ് കളക്ടീവ് ബാൻഡിലെ ഏക വനിതാ അംഗം കൂടിയാണ് ഇസൈ വാണി.

ശബരിമല സ്ത്രീപ്രവേശന വിധിയെയും തുടർന്നുള്ള പ്രതിഷേധങ്ങളെയും കുറിച്ച് എഴുതി ആലപിച്ച ‘ഐ ആം സോറി അയ്യപ്പ നാൻ ഉള്ള വന്താൽ എന്നപ്പാ’ എന്ന ഗാനത്തിലൂടെയാണ് ഇസൈ വാണിയെ ലോകം ശ്രദ്ധിച്ചു തുടങ്ങുന്നത്. ഇസൈ വാണിയെ കൂടാതെ ഇന്ത്യൻ പാരാ അത്‌ലറ്റിക് താരം മാനുഷി ജോഷിയും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

 

shortlink

Post Your Comments


Back to top button