GeneralLatest NewsMollywoodNEWS

കെ.ബി ഗണേഷ്‌കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ നാല് ദിവസത്തേക്ക് പൊലീസ് കസ്‌റ്റഡിയില്‍

മാപ്പ്സാക്ഷിയുടെ ബന്ധുവിന്റെ ഫോണില്‍ വിളിച്ചാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്

കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പ്സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ എം എൽ എയും നടനുമായ കെ.ബി ഗണേഷ്‌കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനെ നാല് ദിവസത്തേക്ക് പൊലീസ് കസ്‌റ്റഡിയില്‍ വിട്ടു. പ്രദീപിനെ 48 മണിക്കൂറിനിടെ വൈദ്യപരിശോധന നടത്തണമെന്നും കേസ് പരിഗണിച്ച ഹോസ്‌ദുര്‍ഗ് ഫസ്‌റ്റ്ക്ളാസ് മജിസ്‌ട്രേ‌റ്റ് ആവശ്യപ്പെട്ടു. 30ന് പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കും.

മാപ്പ്സാക്ഷിയുടെ ബന്ധുവിന്റെ ഫോണില്‍ വിളിച്ചാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments


Back to top button