CinemaLatest News

ഒമർ ലുലുവിൻറെ ‘ഒരു അഡാറ് ലവ്’ ഇപ്പോഴും ഹിറ്റാണ് ; തെലുങ്ക് മൊഴിമാറ്റ പതിപ്പ് യുട്യൂബിൽ ഇതിനകം കണ്ടത് ഇത്രപേർ

മികച്ച പ്രതികരണങ്ങളുമാണ് ചിത്രത്തിന് ലഭിക്കുന്നത്

ചിത്രം ഇറങ്ങുന്നതിന് മുൻപ് തന്നെ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രമാണ് ഒമർ ലുലുവിൻറെ ‘ഒരു അഡാറ് ലവ്’. ചിത്രത്തിന്റെ മൊഴിമാറ്റ പതിപ്പുകളും ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു. ചിത്രം ഇറങ്ങി എത്രയും നാൾ പിന്നിട്ടും തെലുങ്ക് മൊഴിമാറ്റ പതിപ്പ് യുട്യൂബിൽ വമ്പൻ ഹിറ്റായി മാറികൊണ്ട് ഇരിക്കുവാണ്.

‘ലവേഴ്സ് ഡേ’ എന്ന പേരിൽ ജൂൺ 12നാണ് അഡാറ് ലവിൻറെ തെലുങ്ക് മൊഴിമാറ്റ പതിപ്പ് യുട്യൂബിൽ റിലീസ് ചെയ്യപ്പെട്ടത്. തെലുഗു ഫിലിംനഗർ എന്ന യുട്യൂബ് ചാനലിലൂടെയായിരുന്നു റിലീസ്. അഞ്ച് കോടിയിലേറെ കാഴ്ചകളാണ് ഇതിനകം ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. മികച്ച പ്രതികരണങ്ങളുമാണ് ചിത്രത്തിന് ലഭിക്കുന്നത്. യുട്യൂബ് ലിങ്കിനു താഴെ 19,000ൽ ഏറെ കമൻറുകളാണ് ലഭിച്ചിരിക്കുന്നത്. ഭൂരിഭാഗവും ചിത്രത്തെ പ്രശംസിച്ചുള്ളത്. 4.3 ലക്ഷത്തിലേറെ ലൈക്കുകൾ നേടിയപ്പോൾ 45,000ലേറെ ഡിസ്‍ലൈക്കുകളും ചിത്രം ഇതിനോടകം നേടി.

ചിത്രത്തിലെ ഒറ്റ പാട്ടോടുകൂടി പ്രശസ്തയായി മാറുകയായിരുന്നു പ്രിയ പ്രകാശ് വാര്യർ. തുടർന്ന് വൻസ്വീകാര്യമാണ് താരത്തിന് സിനിമാലോകത്ത് ലഭിച്ചത്. റോഷൻ അബ്ദുൾ റഹൂഫ്, നൂറിൻ ഷെറീഫ്, സിയാദ് ഷാജഹാൻ, മാത്യു ജോസഫ്, അരുൺ എ കുമാർ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button