CinemaLatest News

മകന്‌റെ പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് നവ്യാ നായർ ; ചിത്രങ്ങൾ കാണാം

അബദ് ഹോട്ടലിൽ വെച്ച് നടന്ന പിറന്നാൾ ആഘോഷ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്

മലയാളികളുടെ എക്കാലത്തെയും ഇഷ്ടപെട്ട നടിയാണ് നവ്യാ നായർ. വിവാഹശേഷം സിനിമയിൽ അത്ര സജീവമല്ലാത്ത താരം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. നിരവധി ടെലിവിഷൻ ഷോകളിലും നവ്യ പങ്കെടുക്കാറുണ്ട്. കുടുംബവിശേഷങ്ങൾ എപ്പോഴും പ്രേഷകരുടെ പങ്കുവെക്കുന്ന താരം ഇപ്പോൾ മകന്റെ പിറന്നാൾ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസമായിരുന്നു നവ്യയുടെ മകൻ സായി കൃഷ്ണയുടെ ജന്മദിനം. പിറന്നാൾ ദിവസം മകനും ഭർത്താവ് സന്തോഷ് മേനോനും ഒപ്പം ക്ഷേത്രദർശനം നടത്തിയതിന്റെ ചിത്രം കഴിഞ്ഞ ദിവസം നടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. അബദ് ഹോട്ടലിൽ വെച്ച് നടന്ന പിറന്നാൾ ആഘോഷ ചിത്രങ്ങളാണ്  പങ്കുവെച്ചിരിക്കുന്നത്. പിറന്നാളിനോടനുബന്ധിച്ച് ജന്മദിന സമ്മാനമായി സായിക്ക് അപ്പിൾ വാച്ച് ഇരുവരും നൽകിയിരുന്നു. അച്ഛന്‌റെയും അമ്മയുടെയും സർപ്രൈസ് ഗിഫ്റ്റ് തുറന്നുനോക്കുന്ന സായിയുടെ വീഡിയോയും നവ്യ പങ്കുവെച്ചു.

വിവാഹ ശേഷം മുംബൈയിൽ സ്ഥിര താമസമാക്കിയിരുന്ന താരമാണ് നവ്യാ നായർ. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിൽ വീണ്ടും സജീവമാകാനുളള തയ്യാറെടപ്പുകളിലാണ് താരം. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നവ്യ വീണ്ടും പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button