CinemaMollywoodNEWS

ഈ പെൺകുട്ടി പൊളിയാണ് നിത്യ മേനോനെ പുകഴ്ത്തി സംവിധായക ഇന്ദു വി.എസ്

ലൊക്കേഷനിൽ നിന്ന് നിത്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ടാണ് ഇന്ദുവിന്റെ പോസ്റ്റ്.

പ്രേഷകരുടെ ഇഷ്ടപെട്ട നടിയാണ് നിത്യ മേനോൻ. മലയാളത്തിലും മറ്റു അന്യഭാഷാ ചിത്രങ്ങളിലൂടെ നിരവധി ചിത്രങ്ങളിലായാണ് നിത്യ അഭിനയിച്ചിട്ടുള്ളത്. വെത്യസ്തമായ അഭിനയശൈലിയിലൂടെ വെള്ളിത്തിരയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് നിത്യ. നവാഗതയായ ഇന്ദു വി.എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ദുവിന്റെ പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

ലൊക്കേഷനിൽ നിന്ന് നിത്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ടാണ് ഇന്ദുവിന്റെ പോസ്റ്റ്. ‘ഈ പെൺകുട്ടി സൂപ്പർ പൊളിയാണ്‘ എന്നാണ് ഇന്ദു കുറിച്ചത്. സിനിമയുടെ സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസം നിത്യയും ഇൻസ്റ്റയിൽ പങ്കുവെച്ചിരുന്നു.
തമിഴ് സൂപ്പര്‍ താരം വിജയ് സേതുപതി മലയാളത്തിൽ നായകനായി എത്തുന്ന ’19 1 a’ യിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്.   ഇന്ദ്രജിത്ത് സുകുമാരൻ , ഇന്ദ്രൻസ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കൾ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തൊടുപുഴയിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button