BollywoodGeneralLatest NewsNEWS

‘പണം നല്‍കിയില്ലെങ്കില്‍ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കും’; ഭർത്താവിന്റെ അവിഹിത ബന്ധങ്ങൾ വെളിപ്പെടുത്തി വാർത്തകളിൽ നിറഞ്ഞ നടിക്ക് ഭീഷണി

ഹസിന്‍ ജഹാനെ മുന്‍ വീട്ടുജോലിക്കാരിയാ ഭീഷണിപ്പെടുത്തിയിരുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്ക് അവിഹിതബന്ധമുണ്ടെന്നു ആരോപിച്ചു വിവാദങ്ങളിൽ നിറഞ്ഞു നിന്ന താരമാണ് ഹസിന്‍ ജഹാൻ. ഷമിയിൽ നിന്നും അകന്നുകഴിയുന്ന ഭാര്യയെ പണം നല്‍കിയില്ലെങ്കില്‍ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നു നിരന്തരം ഭീഷണിപ്പെടുത്തിയ 25കാരന്‍ അറസ്റ്റില്‍. കഴിഞ്ഞ രണ്ടുമാസമായി പണം ആവശ്യപ്പെട്ട് തന്നെ യുവാവ് നിരന്തരം ഭീഷണിപ്പെടുത്തുന്നതായി ഹസിന്‍ ജഹാൻ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.

read also:ഈ ഡ്രസ്സ് ചേഞ്ചും ബാത്ത്റൂം കമന്റ്‌സും ഒഴിവാക്കണം; അത് എന്റെ കൊച്ചനുജത്തിയാണ്; സദാചാരവാദികള്‍ക്ക് മറുപടിയുമായി മുടിയന്‍

കൊല്‍ക്കത്തയില്‍ നിന്നാണ് 25കാരൻ പിടിയിൽ ആയത്. ആദ്യം ഇക്കാര്യം പറഞ്ഞു ഹസിന്‍ ജഹാനെ മുന്‍ വീട്ടുജോലിക്കാരിയാ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് വീട്ടുജോലിക്കാരിയുടെ മകനാണ് എന്ന് പറഞ്ഞ് മറ്റൊരാള്‍ ഹസിന്‍ ജഹാനെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതായി പൊലീസ് പറയുന്നു.

പണം നല്‍കിയില്ലെങ്കില്‍ സ്വകാര്യ ചിത്രങ്ങളും മൊബൈല്‍ നമ്ബറുകളും സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കും എന്ന് പറഞ്ഞായിരുന്നു ഭീഷണി.ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച സ്ത്രീക്ക് വേണ്ടിയും തെരച്ചില്‍ തുടരുന്നതായി പൊലീസ് പറയുന്നു.

Post Your Comments


Back to top button