GeneralLatest News

നാദിർഷയുടെ മകളുടെ വിവാഹനിശ്ചയത്തിന് ദിലീപിനും കാവ്യക്കുമൊപ്പം മീനാക്ഷിയും ; ചിത്രങ്ങൾ കാണാം

സാൽവാറണിഞ്ഞ് അതീവ സുന്ദരിയായാണ് ഇരുവരും ചടങ്ങിൽ പങ്കെടുക്കാനായി എത്തിയത്

ആരാധകരുടെ ഇഷ്ടപെട്ട താരജോഡികളാണ് ദിലീപും കാവ്യാ മാധവനും. ഇരുവരുടെ വിവാഹവും മകൾ ജനിച്ചതുമൊക്കെ വാർത്തയായിരുന്നു. ഇപ്പോഴിതാ ദിലീപിന്റെ സുഹൃത്തും സംവിധായകനും ഗായകനുമായ നാദിർഷായുടെ മകളുടെ വിവാഹനിശ്ചയത്തിൽ പങ്കെടുത്ത ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. കാവ്യക്കും മകൾ മീനാക്ഷിക്കൊപ്പവുമാണ് ദിലീപ് എത്തിയത്.

കുടുംബത്തിലെ ആഘോഷങ്ങളിലെല്ലാം മീനൂട്ടിയും സജീവമായി മുന്നിലുണ്ടാവാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ദിലീപും കാവ്യ മാധവനും 4ാം വിവാഹ വാർഷികം ആഘോഷിച്ചത്. ഇതിന് പിന്നാലെയായാണ് കുടുംബസമേതമുള്ള ഇവരുടെ ചിത്രങ്ങളും പുറത്തുവന്നത്. നാദിർഷയുടെ മകളുടെ വിവാഹനിശ്ചയ ചടങ്ങിലെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

സിനിമയിൽ സജീവമല്ലെങ്കിലും പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം താരമായി മാറാറുണ്ട് കാവ്യ മാധവൻ. ഗിറ്റാറിലും ഡബ്‌സ്മാഷിലൂടെയുമൊക്കെയായി മീനാക്ഷി ദിലീപും ഇതിനകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയതാണ്. മീനാക്ഷിയെ ചേർത്തുപിടിച്ചായിരുന്നു കാവ്യ മാധവൻ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. സാൽവാറണിഞ്ഞ് അതീവ സുന്ദരിയായാണ് ഇരുവരും ചടങ്ങിൽ പങ്കെടുക്കാനായി എത്തിയത്. നാദിർഷയ്ക്കും കുടുംബത്തിനുമൊപ്പം നിൽക്കുന്ന ദിലീപിന്റേയും കുടുംബത്തിന്റേയും ചിത്രങ്ങൾ ക്ഷണനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്.

shortlink

Post Your Comments


Back to top button