GeneralNEWS

ആ ചിത്രങ്ങൾ എല്ലാം എഡിറ്റിംഗ് ആണ് : യഥാർത്ഥ ചിത്രം ഇപ്പോഴുമുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കുകയാണ് ; സമീറ പറയുന്നു

തന്റെ രൂപത്തെ സ്ത്രീകൾ ഉൾപ്പടെയുള്ളവർ പരിഹസിച്ചിരുന്നുവെന്നു സമീറ പറയുന്നു

സൂര്യാ ചിത്രം വാരണം ആയിരത്തിലെ മേഘ്‌നയായി വന്ന് ആരാധകരുടെ മനസ്സിൽ ഇടംപിടിച്ച തെന്നിന്ത്യൻ നടിയാണ് സമീറ റെഡ്ഡി. തെന്നിന്ത്യൻ ഭാഷകൾക്ക് പുറമെ ഹിന്ദിയിലും ബംഗാളിയിലുമായെല്ലാം നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. വിവാഹ ശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വൈറലാകാറുണ്ട്.

പ്രസവശേഷം ശരീരഭാരം വർധിച്ചതിനെ തുടർന്നുണ്ടായ ബോഡി ഷെയിമിങ്ങിനെ കുറിച്ചെല്ലാം സമീറ റെഡ്ഡി മനസുതുറന്നിരുന്നു. ആ സമയത്തെ തന്റെ രൂപത്തെ സ്ത്രീകൾ ഉൾപ്പടെയുള്ളവർ പരിഹസിച്ചിരുന്നുവെന്നു സമീറ പറയുന്നു. അത്തരം പരിഹാസങ്ങൾ ഏറെ വേദനിപ്പിച്ചിട്ടുണ്ടെന്നും താരം പറയുന്നു.

എന്നാൽ മേക്കപ്പൊന്നുമില്ലാതെ താരം ഷെയർ ചെയ്ത ചിത്രങ്ങളും മറ്റും വൈറലാകുകയും ചെയ്തു. ചിത്രങ്ങൾക്ക് വരുന്ന വിമർശനങ്ങളും കളിയാക്കലുമായി എത്തുന്നവർക്കെല്ലാം വായടപ്പിക്കുന്ന മറുപടിയാണ് സമീറ റെഡ്ഡി നൽകാറുളളത്. ഇപ്പോഴിതാ സിനിമയിലും മോഡലിങ്ങിലും സജീവമായിരുന്ന കാലത്ത് എടുത്ത ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടി രംഗത്തെത്തിയിരിക്കുന്നത്.

അതിസുന്ദരിയായ കാണുന്ന ചിത്രങ്ങൾക്ക് പിലുള്ള യാഥാർഥ്യങ്ങളാണ് സമീറ പറയുന്നത്.ഇമേജ് എഡിറ്റിങ്ങ് സോഫ്ട് വെയറുകളുടെ സഹായത്തിലാണ് ഈ ചിത്രങ്ങളെല്ലാം തയ്യാറാക്കുന്നത്. ഈ ചിത്രത്തിൽ നീർച്ചുഴികളും മുഖക്കുരവും നിങ്ങൾക്ക് കാണാൻ കഴിയുന്നുണ്ടോ എന്ന് നടി ചോദിക്കുന്നു. വയറിൽ തൂങ്ങിക്കിടക്കുന്ന ചർമം കാണുന്നുണ്ടോ. യഥാർത്ഥത്തിലുളള താടിയെല്ലും അരക്കെട്ടും കാണാൻ സാധിക്കുന്നുണ്ടോ. എന്റെ ഏത് ശരീരഭാഗമാണ് ഈ ചിത്രത്തിൽ ടച്ച് അപ്പ് ചെയ്യാത്തത്. ഉത്തരം പറയാം. എന്റെ ശരീരത്തില എല്ലാ ഭാഗങ്ങൾ വ്യത്തിയാക്കുകയും വലിക്കുകയും മെലിയിക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ എന്റെ കൈയ്യിൽ എഡിറ്റ് ചെയ്യാത്ത യഥാർത്ഥ ചിത്രം ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കുകയാണ്. എന്റെ ശരീരം എങ്ങിനെയാണോ അങ്ങനെ അതിന് സ്‌നേഹിക്കാൻ എനിക്കൽപ്പം സമയം എടുക്കേണ്ടി വന്നു. നിങ്ങളെ ആനന്ദിപ്പിക്കാൻ നിങ്ങൾക്ക് മാത്രമേ കഴിയൂ. സമീറ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചിത്രവും കുറിപ്പും പങ്കുവെച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button