GeneralNEWS

ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ച് നടൻ ജയറാം; ഫോളോ ചെയ്യുന്നത് ഈ ഏഴു പേരെ

ജയറാമിന് ആദ്യ മണിക്കൂറുകളിൽ തന്നെ രണ്ടായിരത്തിലധികം ഫോളോവേഴ്‌സിനെ ലഭിച്ചു

മലയാളികളുടെ ഇഷ്ടപെട്ട നടനാണ് ജയറാം. നിരവധി കുടുംബ ചിത്രങ്ങളിലൂടെ പ്രേഷകരുടെ പ്രിയങ്കരനായി മാറിയ ജയറാം ഇപ്പോൾ പുതിയ
ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചിരിക്കുകയാണ്. മുൻപും ജയറാമിന്റെ പേരിൽ ഒരു അക്കൗണ്ട് ഉണ്ടായിരുന്നെങ്കിലും അത് ഔദ്യോഗികമല്ലായിരുന്നു. actorjayaram_official എന്നാണ് ജയറാമിന്റെ ഔദ്യോഗിക ഹാൻഡിൽ.

ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ച കാര്യം മകൻ കാളിദാസ് ജയറാം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്‌തു. ജയറാമിന് ആദ്യ മണിക്കൂറുകളിൽ തന്നെ രണ്ടായിരത്തിലധികം ഫോളോവേഴ്‌സിനെ ലഭിച്ചു കഴിഞ്ഞു. എന്നാൽ ജയറാം ഫോളോ ചെയ്യുന്നത് ഏഴു പേരെയാണ്; മോഹൻലാൽ, മമ്മൂട്ടി, പ്രഭാസ്, അല്ലു അർജുൻ, ഭാര്യ പാർവതി, മക്കൾ കാളിദാസ്, മാളവിക എന്നിവരെയാണ് ജയറാം ഫോളോ ചെയ്യുന്നത്. ‘നമോ’ എന്ന ജയറാം ചിത്രം റിലീസിനായി തയാറെടുക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button