BollywoodCinemaLatest News

ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച് അമ്രിൻ ഖുറേഷി

"ബാഡ് ബോയ് "എന്ന സിനിമയിലൂടെയാണ് അമ്രിൻ ഖുറേഷിബോളിവുഡ് അരങ്ങേറ്റം നടത്തുന്നത്

ബോളിവുഡിൽ അഭിനയിക്കുക എന്നതാണ് തെന്നിന്ത്യൻ നടിമാരുടെ സ്വപ്നം. ഇന്ന് ബോളിവുഡ് സുന്ദരിമാർ തെന്നിന്ത്യൻ സിനിമ കീഴടക്കുമ്പോൾ പലപ്പോഴും തെന്നിന്ത്യൻ നടിമാർക്ക് ബോളിവുഡിൽ തിളങ്ങാൻ കഴിയാതെ വരുന്നു. തെലുങ്കാനയിൽ നിന്നും ഒരു സുന്ദരി കൂടി ബോളിവുഡ് കീഴടക്കാൻ കച്ചകെട്ടി എത്തിയിരിക്കുകയാണ് അമ്രിൻ ഖുറേഷി. തെലുങ്കു സിനിമാ നിർമ്മാതാവും സംവിധായകനുമായ സജിത്ത് ഖുറേഷിയുടെ മകളാണ് അമ്രിൻ ഖുറേഷി. സംവിധായകൻ രാജ് കുമാർ സന്തോഷിയുടെ “ബാഡ് ബോയ് “എന്ന സിനിമയിലൂടെയാണ് അമ്രിൻ ഖുറേഷിബോളിവുഡ് അരങ്ങേറ്റം നടത്തുന്നത്.

തെലുങ്കിൽ വൻവിജയം നേടിയ “സിനിമാ ചൂപിസ്ത മാവ ” എന്ന സിനിമയുടെ ഹിന്ദി പുനരാവിഷ്ക്കാരമാണ് ഈ ചിത്രം . മിഥുൻ ചക്രവർത്തിയുടെ പുത്രൻ നമാഷ് ചക്രവർത്തിയാണ് അമ്രിന്റെ നായകൻ . നമാഷിന്റേയും അരങ്ങേറ്റ ചിത്രമാണ് ” ബാഡ് ബോയ്‌ “.ഈ സിനിമയുടെ ചിത്രീകരണം ജനുവരിയിൽ തുടങ്ങുമെന്ന ഔദ്യോദിക പ്രഖ്യാപനം വന്നതോടെ മറ്റൊരു ഹിന്ദി ചിത്രത്തിലും അമ്രിൻ ഖുറേഷി നായികയായി കരാർ ചെയ്യപ്പെട്ടു കഴിഞ്ഞു .

shortlink

Post Your Comments


Back to top button