CinemaGeneralMollywoodNEWS

ആ സിനിമയിൽ നിന്ന് അദ്ദേഹം എന്നെ പുറത്താക്കി : കെ പി എ സി ലളിത പറയുന്നു

എനിക്ക് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ശാരദ മനോഹരമാക്കിയ കഥാപാത്രമായിരുന്നു അത്

ഭരതൻ്റെ സിനിമകളാണ് കെ പി എ സി ലളിത എന്ന നടിയ്ക്ക് നടിയെന്ന നിലയിൽ വലിയ മൈലേജ് നൽകിയത്. മലയാളത്തിലെ ക്ലാസിക് ഹിറ്റായ നിരവധി ഭരതൻ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്ത കെ പി എ സി ലളിത തനിക്ക് നഷ്ടപ്പെട്ടു പോയ ഒരു ഭരതൻ ചിത്രത്തെക്കുറിച്ച് തുറന്നു പറയുകയാണ്. ‘മിന്നാമിനുങിൻ്റെ നുറുങ്ങ് വെട്ടം’ എന്ന ചിത്രത്തിൽ താനായിരുന്നു ശാരദ അഭിനയിക്കേണ്ട വേഷം ചെയ്യാനിരുന്നതെന്നും എന്നാൽ നെടുമുടി വേണു തനിക്ക് പാരവെച്ചതോടെ ആ വേഷം ഇല്ലാതായെന്നും കെ പി എ സി ലളിത ഒരു ടെലിവിഷൻ ചാനൽ അഭിമുഖത്തിൽ സംസാരിക്കവേ വ്യക്തമാക്കുന്നു

കെപിഎസി ലളിതയുടെ വാക്കുകള്‍

‘ഞാൻ അഭിനയിക്കേണ്ടതായിരുന്നു മിന്നാമിനുങിൻ്റെ നുറുങ് വെട്ടത്തിലെ ടീച്ചർ കഥാപാത്രം. പക്ഷേ വേണു എനിക്കിട്ട് പാര വെച്ചതോടെ എനിക്ക് ആ വേഷം നഷ്ടമായി. ഞാനും വേണുവും അതിന് മുൻപ് ‘നീലക്കുറിഞ്ഞി പൂത്തപ്പോൾ’ എന്ന ഒരു സിനിമയിൽ അഭിനയിച്ചിരുന്നു. അതിലും ടീച്ചർ കഥാപാത്രമായിരുന്നു അതു കൊണ്ട് തന്നെ വീണ്ടും ഞങ്ങൾ ഒന്നിച്ച് വന്നാൽ ഒരേ പോലെയിരിക്കും എന്നുള്ളത് കൊണ്ട് വേണു പറഞ്ഞ പ്രകാരം എന്നെ മിന്നാമിനുങിൻ്റെ നുറുങ്ങ് വെട്ടം എന്ന സിനിമയിൽ നിന്ന് എന്നെ മാറ്റി. എനിക്ക് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ശാരദ മനോഹരമാക്കിയ കഥാപാത്രമായിരുന്നു അത്’.

 

shortlink

Related Articles

Post Your Comments


Back to top button