CinemaGeneralMollywoodNEWS

‘സൂപ്പർ സ്റ്റാർ’ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന നടനെക്കുറിച്ച് കുഞ്ചാക്കോ ബോബൻ

'അനിയത്തിപ്രാവ്' സൂപ്പർ ഹിറ്റായതോടെ കുഞ്ചാക്കോ ബോബൻ - തിലകൻ കോമ്പിനേഷൻ നിരവധി സിനിമകളിൽ മികച്ച പ്രകടനത്തോടെ കൈയ്യടി നേടിയിരുന്നു

ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന ചിതത്തിലൂടെ സിനിമയിൽ തുടക്കം കുറിച്ച കുഞ്ചാക്കോ ബോബൻ തൻ്റെ മനസ്സിലെ റിയൽ സൂപ്പർ സ്റ്റാർ ആരെന്ന് തുറന്നു പറയുകയാണ് . സിനിമയിൽ തൻ്റെ ആദ്യത്തെ അച്ഛനായ തിലകൻ എന്ന നടനാണ് മലയാളത്തിലെ റിയൽ സൂപ്പർ സ്റ്റാർ എന്ന് തുറന്നു പറയുകയാണ് കുഞ്ചാക്കോ ബോബൻ

ഫിസിക്കൽ അപ്പിയറൻസിൽ എത്ര പരിമിധികൾ ഉണ്ടെങ്കിലും അതൊക്കെ ക്യാരക്ടറിനെ ബാധിക്കാതെ ഒരു പൂർണ്ണ നടനായി മാറാൻ കഴിയുന്ന അപൂർവ്വ അഭിനേതാക്കളിൽ ഒരാളാണ് തിലകൻ ചേട്ടൻ. അദ്ദേഹം എൻ്റെയൊപ്പം അനിയത്തിപ്രാവിൽ അഭിനയിക്കുമ്പോൾ ഒരു യഥാർത്ഥ അച്ഛൻ മകനെ പോലെ നിങ്ങളെ ഫീൽ ചെയ്യിപ്പിക്കാൻ കഴിഞ്ഞെങ്കിൽ അത് പൂർണ്ണമായും അദ്ദേഹത്തിലെ മികച്ച അഭിനേതാവിൻ്റെ മിടുക്കാണ്.

‘അനിയത്തിപ്രാവ്’ സൂപ്പർ ഹിറ്റായതോടെ കുഞ്ചാക്കോ ബോബൻ – തിലകൻ കോമ്പിനേഷൻ നിരവധി സിനിമകളിൽ മികച്ച പ്രകടനത്തോടെ കൈയ്യടി നേടിയിരുന്നു. ‘പ്രിയം’, ‘നക്ഷത്രത്താരാട്ട്’, ‘പ്രേം പൂജാരി’ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഈ കൂട്ടുകെട്ട് പ്രേക്ഷകർക്ക് ഇഷ്ടപ്പെടും വിധം മികച്ചു നിന്നു. അനിയത്തിപ്രാവിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു തിലകൻ്റേത് .ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ തന്നെ സുധിയുടെ അച്ഛനും സിനിമയിലെ ഹിറ്റ് കഥാപാത്രമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button