GeneralLatest News

പാവപ്പെട്ട പെൺകുട്ടിക്ക് ഹൃദയ ശസ്‍ത്രക്രിയയ്‍ക്ക് പണം നൽകി നടൻ മഹേഷ് ബാബു

ഡിംപിൾ എന്ന പെൺകുട്ടിക്ക് ആണ് ഹൃദയ ശസ്‍ത്രക്രിയയ്‍ക്ക് വേണ്ട പണം നൽകിയിരിക്കുന്നത്

പ്രേഷകരുടെ ഇഷ്ട നടനാണ് മഹേഷ് ബാബു. തെലുങ്ക് നടനായ താരം മലയാളി പ്രേക്ഷകരുടെയും ഇഷ്ട നടനാണ്. സാധാരണക്കാരെ സഹായിക്കാൻ ഒരു മടിയും ഇല്ലാത്ത വ്യക്തിയാണ് മഹേഷ് ബാബു. ഇപ്പോഴിതാ താരം ഹൃദയരോഗിയായ ഒരു ചെറിയ പെൺകുട്ടിയെ സഹായിച്ച വാർത്തകളാണ് പുറത്തുവരുന്നത്. മഹേഷ് ബാബുവിന്റെ ഭാര്യ നമ്രത പെൺകുട്ടിയുടെ ഫോട്ടോ ഷെയർ ചെയ്‍തിട്ടുണ്ട്.

ഡിംപിൾ എന്ന പെൺകുട്ടിക്ക് ആണ് ഹൃദയ ശസ്‍ത്രക്രിയയ്‍ക്ക് വേണ്ട പണം നൽകിയിരിക്കുന്നത്. പെൺകുട്ടി രക്ഷപ്പെട്ട കാര്യം മഹേഷ് ബാബുവിന്റെ ഭാര്യ നമ്രത അറിയിച്ചു. ആന്ധ്ര ആശുപത്രിയിൽ നിന്ന് അവിശ്വസനീയമായ ഒരു രക്ഷപ്പെടൽ കൂടിയെന്നാണ് നമ്രത പറയുന്നത്.

മഹേഷ് ബാബു 2016ൽ രണ്ട് ഗ്രാമങ്ങൾ ദത്ത് എടുത്തിരുന്നു. ആന്ധ്രാപ്രദേശിൽ ബറപലെമും തെലങ്കാനയിൽ സിദ്ധപുരവും. രണ്ട് സ്ഥലങ്ങളിലും സമീപ വർഷങ്ങൾ പല വികസനപ്രവർത്തനങ്ങളാണ് നടന്നത്. മറ്റുള്ളവരെ സഹായിക്കാനുള്ള മനസുള്ള താരമാണ് മഹേഷ് ബാബുവിന്റേത് എന്നാണ് ആരാധകർ പറയാറുള്ളത്. നിരവധി പേരാണ് പെൺകുട്ടിയുടെ ആരോഗ്യത്തിനുവേണ്ടി ആശംസകൾ അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button