GeneralLatest NewsMollywoodNEWS

മലയാളത്തിന്റെ പ്രിയ നായികയുടെ ബാല്യകാല ചിത്രം വൈറൽ

മികച്ച നടിക്കുള്ള ദേശീയ പുരസ്കാരത്തിന് രണ്ടുതവണ അര്‍ഹയായ ശോഭന

താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോള്‍ ഇതാ മലയാളികളുടെ എക്കാലത്തേയും പ്രിയ നടിയുടെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ‘വിടമാട്ടേക്സ്’ എന്ന ശോഭനയുടെ ഫാന്‍ പേജിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

മികച്ച നടിക്കുള്ള ദേശീയ പുരസ്കാരത്തിന് രണ്ടുതവണ അര്‍ഹയായ ശോഭനയുടെ നിരവധി കുട്ടിക്കാല ചിത്രങ്ങള്‍ പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. മികച്ച ഒരു നർത്തകി കൂടിയായ ശോഭന നീണ്ട ഇടവേളകള്‍ക്കു ശേഷം സുരേഷ് ഗോപി, കല്യാണി പ്രിയദര്‍ശന്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തി

shortlink

Related Articles

Post Your Comments


Back to top button