CinemaKeralaLatest NewsNEWS

പെണ്‍ഭ്രൂണഹത്യയുടെ രഹസ്യങ്ങള്‍ തേടി ‘പിപ്പലാന്ത്രി

പെണ്‍ഭ്രൂണഹത്യയുടെ രഹസ്യങ്ങള്‍ തേടിയുള്ള പ്രയാണമാണ് 'പിപ്പലാന്ത്രി'യുടെ ഇതിവൃത്തം

സമൂഹത്തിൽ ഇന്നും നിലിൽക്കുന്ന ​ദുരാചാരമായ പെണ്‍ഭ്രൂണഹത്യ പ്രമേയമാക്കി രാജസ്ഥാന്‍ ഗ്രാമങ്ങളില്‍ ചിത്രീകരിച്ച ചിത്രം ‘പിപ്പലാന്ത്രി’ റിലീസിനൊരുങ്ങുന്നു.

ചിത്രത്തിൽ പുതുമുങ്ങളെ അണിനിരത്തി രാജസ്ഥാന്‍ ഗ്രാമങ്ങളില്‍ നടക്കുന്ന അനുഷ്ഠാനങ്ങളും ആചാരങ്ങളും തനതായി ചിത്രീകരിച്ച മലയാള ചിത്രം സിക്കമോര്‍ ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ നവാഗതമായ ഷോജി സെബാസ്റ്റ്യനാണ് സംവിധാനം ചെയ്തത്. സാമൂഹിക ദുരാചാരമായ പെണ്‍ഭ്രൂണഹത്യയുടെ രഹസ്യങ്ങള്‍ തേടിയുള്ള പ്രയാണമാണ് ‘പിപ്പലാന്ത്രി’യുടെ ഇതിവൃത്തം.

എന്നാൽ ചിത്രത്തിനായി പ്രത്യേകം മുന്നൊരുക്കങ്ങൾ നടത്തിയിട്ടില്ലെന്നും ഗ്രാമങ്ങളിലെ പൗരാണിക ആചാരങ്ങള്‍ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രീകരിക്കാനായതെന്നും സംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ പറയുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിലെ ​ഗാനങ്ങൾ പ്രമുഖ താരങ്ങൾ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button