CinemaKeralaLatest NewsNEWS

‘പണിയില്ലാതെ ഇരുന്നിട്ടും കേരള സര്‍ക്കാര്‍ ചെയ്തത് കണ്ടോ സാറേ?, അന്ന് ചായകടക്കാരൻ എന്നോട് പറഞ്ഞത്; സംവിധായകൻ രഞ്ജിത്

എല്‍ഡിഎഫ് തന്നെ ഭരണത്തില്‍ വരുമെന്നും ചായക്കടക്കാരന്‍ വെളിപ്പെടുത്തി

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെക്കുറിച്ച്‌ ഒരു സാധാരണക്കാരന്‍ തന്നോട് പറഞ്ഞ കാര്യങ്ങള്‍ തുറന്നു പറഞ്ഞ് സംവിധായകന്‍ രഞ്ജിത്ത് രം​ഗത്ത്.

ഈ കോവിഡ് കാലത്തു പണിയില്ലാതെ വീട്ടിലിരിക്കേണ്ട അവസ്ഥകൾ വന്നെന്നും എന്നാൽ ആ സമയത്ത് പേലും കേരളത്തിലെ സർക്കാർ തങ്ങളെ പട്ടിണിക്കിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നും രഞ്ജിത്. വയനാട്ടിലെ ഉള്‍നാട്ടിലെ ഒരു ചായക്കടക്കാരന്‍ ആണിത് പറഞ്ഞതെന്നും അദ്ദഹം വെളിപ്പെടുത്തി.

കോഴിക്കോട് കോർപ്പറേഷനിലെ എല്‍ഡിഎഫ് പ്രകടന പത്രിക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിലെ എതോ ഉള്‍നാട്ടില്‍ പോയപ്പോള്‍ രഞ്ജിത്ത് ചായ കുടിക്കാന്‍ ഒരു കടയില്‍ കയറി. അവിടെവച്ച്‌ തെരഞ്ഞെടുപ്പിനെക്കുറിച്ച്‌ ചായക്കടക്കാരനോട് സംസാരിച്ചപ്പോഴാണ് സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് സംസാരിച്ചത്. വര്‍ഷങ്ങളായി ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്താണിതെന്നും, എല്‍ഡിഎഫ് തന്നെ ഭരണത്തില്‍ വരുമെന്നും ചായക്കടക്കാരന്‍ വ്യക്തമാക്കി.

എന്നാൽ താൻ അസംബ്ലി ഇലക്ഷന്റെ കാര്യമാണ് ചോദിച്ചത് എന്നു പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു- ‘പട്ടിണിക്കിട്ടിലല്ലോ സാറേ, ഈ കൊവിഡ് കാലത്ത് പണിയില്ലാതിരുന്ന ഞങ്ങളെ റേഷന്‍കടകളിലൂടെ ഭക്ഷണമെത്തിച്ചു തന്നു സംരക്ഷിച്ചില്ലേ. പെന്‍ഷന്‍ അവസ്ഥ അറിയാമോ സാറിന്? 1400 രൂപയാണ് ഇപ്പോള്‍ കുടിശ്ശികയില്ല എന്നും അതിനാൽ സന്തോഷമാണെന്നും അയാൾ പറഞ്ഞതായും രഞ്ജിത്.

 

 

 

shortlink

Related Articles

Post Your Comments


Back to top button