GeneralLatest NewsMollywoodNEWS

പിഷാരടിയുടെ ചതി ഓര്‍ത്ത് ആദ്യമായി ഞെട്ടി; സലിംകുമാര്‍

'ക' മാത്രം വെച്ച്‌ സംസാരിക്കുന്ന ഒരു ഐറ്റം കാണിച്ചു

മിമിക്രി വേദികളിലൂടെ ആരാധകരെ രസിപ്പിച്ചു ശ്രദ്ധ നേടിയ താരങ്ങളാണ് സലിം കുമാറും രമേശ് പിഷാരടിയും. ദേശീയ പുരസ്‌കാരം സ്വന്തമാക്കി മുന്നേറുകയാണ് സലിം കുമാർ. സോഷ്യൽ മീഡിയയിൽ സജീവമായ പിഷാരടിക്ക് ഒട്ടേറെ ആരാധകര്‍ ഉണ്ട്. പിഷാരടി പങ്കെടുത്ത ജെ ബി ജങ്ഷനില്‍ സലിംകുമാർ നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

സിനിമയില്‍ വന്നതിനു ശേഷം സലിം കുമാര്‍ ഒരു മിമിക്സ് ട്രൂപ്പ് തുടങ്ങാന്‍ തീരുമാനിച്ചപ്പോൾ അതിന്റെ ഭാഗമായി കുറെ പുതുമുഖങ്ങളെ അന്വേഷിച്ച്‌ ഒരു പരസ്യം നല്‍കിയിരുന്നു. അതിന്റെ അഭിമുഖത്തിൽ വന്നു തന്നെ പറ്റിച്ചതിനെകുറിച്ചാണ് സലിം കുമാർ പറയുന്നത്. ”അന്ന് ഇന്റര്‍വിനിവിനായി വെളുത്തു മെലിഞ്ഞൊരു പയ്യന്‍ വന്നു. ‘ക’ മാത്രം വെച്ച്‌ സംസാരിക്കുന്ന ഒരു ഐറ്റം കാണിച്ചു.സിനിമ നടന്മാരെ അനുകരിക്കുമോന്നു ചോദിച്ചതും കുറെ പേരെ അനുകരിച്ചു.” വല്യ ഗുണമൊന്നുമില്ലായിരുന്നു എന്ന് സലിംകുമാര്‍ ചിരിയോടെകൂട്ടിച്ചേര്‍ത്തു.

read  also:കപടന്മാരുടെ ഭരണമാണ് കേരളത്തില്‍, ഇടതു വലതു മുന്നണികള്‍ക്കുള്ള ശക്തമായ താക്കീത് ആകട്ടെ; സുരേഷ് ഗോപി

‘നിറം’ എന്ന ചിത്രം ആ സമയത്തു ഭയങ്കര ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുകയാണ്. നിറത്തിലെ നായകന്മാരില്‍ ഒരാളായ ബോബന്‍ ആലുമ്മൂടന്റെ ശബ്ദം അറിയാമെന്നു പറഞ്ഞ് പിഷാരടി ഒരു ഡയലോഗ് പറഞ്ഞു.നിറം സിനിമ കണ്ടിട്ടില്ലാത്ത സലിംകുമാര്‍ കൂടെയുണ്ടായിരുന്ന സുഹൃത്തിനോട് അഭിപ്രായം ചോദിക്കുകയും അദ്ദേഹം ഉഗ്രന്‍ എന്ന സര്‍ട്ടിഫിക്കറ്റും നല്‍കി.അങ്ങനെ ബോബന്‍ ആലുമ്മൂടന്റെ ശബ്ദം അനുകരിച്ച ഗുഡ് സര്ടിഫിക്കറ്റിലൂടെയാണ് രമേശ് പിഷാരടിയെ ട്രൂപ്പിലേക്കു ഫിക്സ് ചെയ്യുന്നത്.

പിന്നീട വർഷങ്ങൾക്ക് ശേഷം പുണ്യം എന്ന ചിത്രത്തില്‍ ബോബന്‍ ആലുമ്മൂടനൊപ്പം അഭിനയിക്കാന്‍ അവസരമുണ്ടായി.അന്നാണ് ബോബന്റെ ശബ്ദമായിരുന്നില്ല അന്ന് പിഷാരടി അനുകരിച്ചതെന്നു മനസിലായത്.നിറം എന്ന ചിത്രത്തില്‍ ബോബന് ഡബ്ബ് ചെയ്യുകയായിരുന്നു .പിഷാരടിയുടെ ചതി ഓര്‍ത്ത് ആദ്യമായി ഞെട്ടിയെന്നു സലിംകുമാര്‍ ജെ ബി ജങ്ഷനില്‍ പറഞ്ഞു.

എന്നെ തെറ്റിധരിപ്പിച്ച്‌ ആ ട്രൂപ്പില്‍ കേറിയ പിഷാരടിയോടു ഒരിക്കല്‍ക്കൂടി ആ ശബ്ദമൊന്നെടുക്കാമോ എന്ന ഒറ്റ അഭ്യര്‍ഥനയെ ഉള്ളു എന്നും സലിം കുമാര്‍ പറയുന്നുണ്ട്.എന്തെങ്കിലും വെറൈറ്റി കാണിക്കണമെന്ന് വിചാരിച്ചു ചെയ്തതാണെന്നും,ജീവിതത്തില്‍ അന്ന് മാത്രമേ ആ ശബ്ദം ഞാനെടുത്തുള്ളൂ എന്നുമായിരുന്നു പിഷാരടിയുടെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button