CinemaLatest NewsNEWS

പാട്ടും നൃത്തവുമായി ആടിപാടി പ്രിയതാരം സ്വാസിക

കുടുക്ക് എന്ന് പാടി റാപ്പ് മോഡലില്‍ വരുന്ന സ്വാസികയെയാണ് വീഡിയോയില്‍ കാണുന്നത്

സൂപ്പർ താരം കുഞ്ചാക്കോ നായകനായെത്തിയ’അള്ള് രാമേന്ദ്രന്’ ശേഷം സംവിധായകന്‍ ബിലഹരി ഒരുക്കുന്ന ചിത്രമാണ് ‘കുടുക്ക് 2025’. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള രസകരമായ വീഡിയോയാണ് സംവിധായകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. സെറ്റില്‍ പാട്ടു പാടി ഡാന്‍സ് ചെയ്യുന്ന സ്വാസികയുടെ വീഡിയോയാണ് ആരാധകരേറ്റെടുത്തത്.

ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ ലൊക്കേഷനാണ് കുടുക്ക് എന്ന് പാടി റാപ്പ് മോഡലില്‍ വരുന്ന സ്വാസികയെയാണ് വീഡിയോയില്‍ കാണുന്നത്. കൂടെയുള്ളവരും നടിയും പൊട്ടിച്ചിരിക്കുന്നുമുണ്ട്. ചിത്രത്തില്‍ ജ്വാല എന്ന കഥാപാത്രമായാണ് സ്വാസിക വേഷമിടുന്നത്. കൃഷ്ണ ശങ്കര്‍ ആണ് കുടുക്കില്‍ സ്വാസികക്ക് നായകനായെത്തുക.

ചിത്രത്തിൽ മാരന്‍ എന്ന കഥാപാത്രമായി വേഷമിടുന്ന കൃഷ്ണ ശങ്കറിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ നേരത്തെ പുറത്തെത്തിയിരുന്നു. ഇതുവരെ കാണാത്ത വ്യത്യസ്ത മേക്കോവറിലാണ് താരം പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. പതിവ് കഥാപാത്രങ്ങളില്‍ നിന്ന് മാറിയുളള ഗെറ്റപ്പിന് മികച്ച പ്രതികരണമാണ് നേടാനായത്.

shortlink

Related Articles

Post Your Comments


Back to top button