Latest NewsMollywoodSongs

സിംഗിൾ ഗാനവുമായി ആര്യ ദയാൽ ; ‘നിലാനദി’ വൈറലാകുന്നു

ആര്യ അവതരിപ്പിച്ചിരുന്ന കിങ് ഓഫ് മൈ കൈൻഡ് എന്ന ഇംഗ്ലീഷ് ആൽബം ഏറെ ശ്രദ്ധ നേടിയിരുന്നു

സഖാവ് എന്ന കവിതയിലൂടെ പ്രേഷകരുടെ മനസ്സിൽ ഇടംപിടിച്ച ഗായികയാണ് ആര്യ ദയാൽ. സമൂഹമാധ്യമങ്ങളിലെല്ലാം ആര്യയുടെ പാട്ട് പലപ്പോഴും വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ മലയാളത്തിൽ തന്‍റെ ആദ്യത്തെ സിംഗിളായ ‘നിലാനദി’യുമായി എത്തിയിരിക്കുകയാണ് ഈ മിടുക്കി.

‘നിലാനദി’ രച്ചിരിക്കുന്നത് കവിപ്രസാദ് ഗോപിനാഥാണ്. സംഗീത സംവിധായകൻ അഫ്സൽ യൂസഫ് ഈണമിട്ടതാണ് പാട്ട്. മിക്സിങ് അര്‍ജുൻ ബി നായര്‍, മാസ്റ്ററിങ് ഡൊണാൽ വേലൻ, ഡിഒപി-എഡിറ്റിങ് ജോബിൻ കയനാട്, ഡിസൈൻ-ആനിമേഷൻ അര്യായാ‍ർട്ട്, അൻരൂപ് സിങ് എന്നിവരാണ്. കാപ്പി ചാനൽ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

നേരത്തെ നടൻ അമിതാഭ് ബച്ചൻ വരെ ആര്യയുടെ പാട്ട് കേട്ട് ഇഷ്ടപ്പെട്ട് ആര്യയെ പ്രശംസിച്ചിരുന്നു. അടുത്തിടെ ആര്യ അവതരിപ്പിച്ചിരുന്ന കിങ് ഓഫ് മൈ കൈൻഡ് എന്ന ഇംഗ്ലീഷ് ആൽബം ഏറെ ശ്രദ്ധ നേടിയിരുന്നു.

shortlink

Post Your Comments


Back to top button