Latest NewsSongsSpecial

ആ ഗായകനെ തിരികെ കൊണ്ടുവരണമെന്ന് തോന്നി ; തുറന്നു പറഞ്ഞ് ഗോപി സുന്ദർ

നേരത്തെ ഇമ്രാന്‍ ഖാന്‍ എന്ന ജനപ്രീയ ഗായകനെ തേടിപ്പിടിച്ച് പാടിച്ച് ഗോപി കെെയ്യടി നേടിയിരുന്നു

പ്രേഷകരുടെ ഇഷ്ടപെട്ട സംഗീത സംവിധായകനാണ് ഗോപിസുന്ദര്‍. നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഈ ഗോപി സുന്ദർ ഒരുക്കിയിട്ടുള്ളത്. സിനിമാതാരങ്ങളെ വെച്ച് പാട്ട് പാടിച്ചും ഗോപി സുന്ദർ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. മുൻനിരയിൽ നിന്നിട്ട് പിന്നീട് കാണാതായി പോകുന്ന നിരവധി കലാകാരന്മാർ സിനിമാലോകത്തും മറ്റുമായി നമുക്ക് അറിയാം. ഇത്തരത്തിൽ ഒതുങ്ങി പോയ കലാകാരന്മാരെ രംഗത്തേക്ക് കൊണ്ടുവരാൻ ഗോപി സുന്ദർ ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു കലാകാരനെ വീണ്ടും വെളിച്ചത്തേക്ക് കൊണ്ട് വരികയാണ് ഗോപി. മനോരമ ഓൺലൈന് നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രേക്ഷകർ ഒരിക്കലും മറക്കാത്ത ഗായകന്മാരിൽ ഒരാളാണ് സന്നിധാനന്ദന്‍ . ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന സന്നിധാനം പിന്നിടെപ്പോഴെ പതിയെ മുഖ്യാധരയില്‍ നിന്നും അപ്രതക്ഷ്യനായി. ഇപ്പോഴിതാ ഗോപി സുന്ദറിന്റെ ഗോപിസുന്ദര്‍ മ്യൂസിക് കമ്പനിയുടെ പുതിയ സംഗീത വീഡിയോയിലൂടെ രംഗത്തെത്തിയിരിക്കുകയാണ്.

‘’ശ്രദ്ധിക്കപ്പെടാതെ പോയ ഗായകരെ മുന്നോട്ടു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ‘ഗോപിസുന്ദർ മ്യൂസിക് കമ്പനി’ ആരംഭിച്ചിരിക്കുന്നത്.
ഒരു സമയത്ത് കടന്നു വരികയും എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ മുഖ്യധാരയിൽ നിന്നും പാടേ അപ്രത്യക്ഷനാവുകയും ചെയ്ത ഗായകനാണ് സന്നിധാനന്ദൻ. അദ്ദേഹത്തെ മുൻനിരയിലേയ്ക്ക് എത്തിക്കണമെന്ന് എനിക്കും തോന്നി.

നേരത്തെ ഇമ്രാന്‍ ഖാന്‍ എന്ന ജനപ്രീയ ഗായകനെ തേടിപ്പിടിച്ച് പാടിച്ച് ഗോപി കെെയ്യടി നേടിയിരുന്നു. പിന്നാലെ ഇമ്രാനെ തേടി ധാരാളം അവസരങ്ങളുമെത്തി. ഇതിന് പിന്നാലെയാണ് സന്നിധാനന്ദനെ തേടി ഗോപി സുന്ദറെത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button