Latest NewsNEWSSpecial

ഇതൊന്നും എനിക്ക് കാണാൻ വയ്യ എന്റെ അപ്പോ ; ചാക്കോച്ചനോട് ഇസഹാക്ക്

കുഞ്ചാക്കോ ബോബന്റെ ജന്മദിന ആഘോഷത്തില്‍ എടുത്ത ചിത്രമാണ് ഇത്

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ. താരത്തെ മാത്രമല്ല ചാക്കോച്ചന്റെ മകനെയും പ്രേഷകരുടെ ഇഷ്ട താരമാണ്. മകൻ ജനിച്ച വാർത്തകളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. കൂടാതെ കുഞ്ചാക്കോ ബോബൻ തന്നെ നിരന്തരം തങ്ങളുടെ സന്തോഷം നിറഞ്ഞ മനോഹര ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കുന്നത് പതിവാണ്. ഇപ്പോഴിതാ ചാക്കോച്ചൻ മകന്റെ ഒപ്പമുള്ള ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ്.

കുഞ്ചാക്കോ ബോബന്റെ ജന്മദിന ആഘോഷത്തില്‍ എടുത്ത ചിത്രമാണ് ഇത്. കൈ കൊണ്ട് മുഖം മറച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബനും മകൻ ഇസഹാക്കും. അപ്പന് ഒരു വയസുകൂടി പ്രായമാകുന്നത് കണ്ടുനിൽക്കാൻ കഴിയാത്തപ്പോൾ എന്ന രസകരമായ അടിക്കുറിപ്പോടെയാണ്‌ കുഞ്ചാക്കോ ബോബൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴല്‍ ആണ് കുഞ്ചാക്കോ ബോബൻ ഏറ്റവും ഒടുവില്‍ അഭിനയിച്ച് പൂര്‍ത്തിയാക്കിയ ചിത്രം. നിഴല്‍ എന്ന ചിത്രത്തില്‍ നയൻതാരയാണ് നായികയായി അഭിനയിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button