GeneralLatest NewsSpecial

യാത്രക്കാർക്കൊപ്പം ക്യൂ നിന്ന് സൂപ്പർ താരം ; വൈറലായി വീഡിയോ

ക്യൂവിന്റെ പിറകിൽ നിന്ന് ആരോഗ്യസേതു ആപ്പ് കാട്ടി മാത്രമാണ് ഇദ്ദേഹം ഉള്ളിൽക്കടക്കുന്നത്

സിനിമാ താരങ്ങൾ പ്രേക്ഷകർക്ക് എപ്പോഴും പ്രിയങ്കരനാണ്. സിനിമാ താരങ്ങളെ നേരിൽ കണ്ടാൽ ഓടി ചെല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഇപ്പോഴിതാ ഒരു സൂപ്പർ താരത്തിന്റെ ജാഥകൾ ഇല്ലാത്ത സാധാരണ പ്രവർത്തിയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മറ്റാരുമല്ല നമ്മുടെ എല്ലാം പ്രിയങ്കരനായ നടൻ മാധവന്റെ യാത്ര വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

വിമാനത്താവളത്തിൽ തിരക്കുള്ള സമയത്താണ് മാധവന്റെ വരവ്. അതുകൊണ്ടു തന്നെ ക്യൂവിൽ അത്യാവശ്യം തിരക്കുണ്ട്. താരത്തിന്റെ പദവി ഉപയോഗിക്കാതെ, മറ്റുയാത്രക്കാർക്കൊപ്പം ക്യൂവിന്റെ പിറകിൽ നിന്ന് ആരോഗ്യസേതു ആപ്പ് കാട്ടി മാത്രമാണ് ഇദ്ദേഹം ഉള്ളിൽക്കടക്കുന്നത്. അദ്ദേഹം ക്ഷമയോടെ ക്യൂവിൽ നിൽക്കുന്ന പ്രവർത്തി ആരാധകരിൽ വീണ്ടും പ്രിയം സംബാധിച്ചിരിക്കുകയാണ്. എന്തായാലും ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായി മാറിക്കഴിഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button