CinemaLatest News

‘വണ്ടർ വുമൺ 1984‘ ; ഈ മാസം ഇന്ത്യയിൽ റിലീസ് ചെയ്യും

ഡിസംബർ 24ന് ചിത്രം പ്രദർശനത്തിനെത്തുമെന്ന് വാർണർ ബ്രോസ് അറിയിച്ചു

പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ‘വണ്ടർ വുമൺ 1984‘. പാറ്റി ജെൻകിൻസാൺ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം ഇന്ത്യയിൽ റിലീസ് ചെയ്യും. ഈ വർഷം ജൂണിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം കൊവിഡ് വ്യാപനം മൂലം മാറ്റിവെക്കുകയായിരുന്നു. ഡിസംബർ 24ന് ചിത്രം പ്രദർശനത്തിനെത്തുമെന്ന് വാർണർ ബ്രോസ് അറിയിച്ചു.

നേരത്തെ ചിത്രത്തിന്റെ ട്രെയിലറുകൾ പുറത്തുവിട്ടിരുന്നു. 2017ൽ ഇറങ്ങിയ വണ്ടർ വുമൺ ചിത്രം വൻ ബോക്സോഫിസ് ഹിറ്റായിരുന്നു. അതിൻറെ തുടർച്ചയാണ് പുതിയ ചിത്രം. ഡിസിയുടെ സൂപ്പർ വുമൺ കഥാപാത്രം ഗാൽ ഗാഡോട്ട് ആണ് കൈകാര്യം ചെയ്യുന്നത്‌.

പാറ്റി ജെൻകിൻസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗാൽ ഗാഡോട്ടിന് പുറമേ ക്രിസ് പിനെ, ക്രിസ്റ്റൻ വിഗ്, റോബിൻ റൈറ്റ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. പെട്രോ പാസ്ക്കലാണ് പ്രതിനായക വേഷം ചെയ്യുന്നത്‌.

 

 

shortlink

Post Your Comments


Back to top button