GeneralLatest NewsMollywoodNEWS

സിനിമയില്‍ ഒരു സമയത്ത് മക്കള്‍ ആയവര്‍ക്ക് പിന്നീട് സഹോദരനും പിതാവും വരെ ആകാം; വൈറല്‍ ചിത്രത്തെ കുറിച്ചു കുറിപ്പ്

കുര്യച്ചന്‍ ചാക്കോ ഒരു സാധാരക്കാരനും സ്വാഭാവിക ജീവിത രീതി നയിക്കുന്നയാളുമാണ്

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം ഏറ്റവും അധികം ചർച്ചയായത് രണ്ടു താരങ്ങളുടെ ശാരീരിക മാറ്റമാണ്. മനു അങ്കിള്‍ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ച കുര്യച്ചന്‍ ചാക്കോയുടെ പുതിയ ചിത്രവും മമ്മൂട്ടിയുടെ ഇപ്പോഴുള്ള ശരീര ഭാഷയുമാണ് ചർച്ചയ്ക്ക് കാരണം. കുര്യച്ചന്‍ അടിമുടി മാറിയെങ്കിലും മമ്മൂട്ടിക്ക് ലവലേശം മാറ്റം സംഭവിച്ചിട്ടില്ല എന്നാണ് ആരാധകര്‍ പറയുന്നു. ഇപ്പോള്‍ സംഭവത്തില്‍ ജ്യോതി ലാല്‍ പങ്കുവെച്ച നിരീക്ഷണ കുറിപ്പ് ശ്രദ്ധനേടുന്നു.

കുര്യച്ചന്‍ ചാക്കോ ഒരു സാധാരക്കാരനും സ്വാഭാവിക ജീവിത രീതി നയിക്കുന്നയാളുമാണ് എന്നാല്‍ മമ്മൂട്ടിയുടെ ശരീരഭാഷ സിനിമയ്ക്ക് അനുയോജ്യമായതാണ്. ഇതൊരു ബോഡി ഷെയിമിങ്ങ് അല്ലെന്നും സിനിമയ്ക്ക് പുറത്ത് വ്യക്തികള്‍ മാറുന്നത് ഇവ്വിധത്തില്‍ ആണെന്നും  മൂവി സ്ട്രീറ്റ് എന്ന സിനിമ സൗഹൃദ കൂട്ടായ്മയിൽ പങ്കുവച്ച കുറിപ്പിൽ ജ്യോതിലാല്‍ പറയുന്നു

read  also:ആദിപുരുഷ് ‘സീതാപഹരണ’ത്തെ ന്യായീകരിക്കുന്ന ചിത്രം; സെയ്ഫ് അലി ഖാനെതിരെ സോഷ്യൽ മീഡിയ

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഈ പോസ്റ്റ് ഒരു രസകരമായ അവസ്ഥ പങ്ക് വയ്ക്കാന്‍ വേണ്ടി മാത്രമാണ് .സിനിമക്ക് പുറത്ത് കാലം വ്യക്തികളെ മാറ്റിമറിക്കുന്നതും, അവരുടെ ശാരീരിക മാറ്റം പിന്നീടവര്‍ സിനിമയിലെത്തിയാല്‍ അവരുടെ രൂപം കൊണ്ട് സിനിമക്ക് നല്‍കാവുന്ന കഥാപാത്ര പശ്ചാത്തലവും, ഈ ചിത്രങ്ങളിലൂടെ ലളിതമായി മനസ്സിലാക്കാം എന്ന് തോന്നി.

ഇതൊരു ബോഡി ഷെയിമിങ്ങ് അല്ല. കുര്യച്ചന്‍ ചാക്കോ എന്ന വ്യക്തിയെ മോശമാക്കിയതാണ് എന്ന് ആര്‍ക്കും തോന്നേണ്ടതില്ല .അദ്ദേഹം ഒരു സാധാരക്കാരനും സ്വാഭാവിക ജീവിത രീതി നയിക്കുന്നയാളുമാണ്, ഒരു മൂവി പ്രഫഷണലല്ല എന്നാല്‍ മൂവി പ്രൊഫഷണലായ മമ്മൂട്ടി തന്റെ ശരീരത്തില്‍ അതാത് കാലങ്ങളില്‍ വരുത്തുന്ന നിയന്ത്രണം ശ്രദ്ധിക്കാവുന്നതാണ്.അത് ശ്ലാഘനീയവുമാണ്. അതാണ് ഫണ്‍ ഒഴിച്ചു നിര്‍ത്തിയാല്‍ പോസ്റ്റ് ഉദ്ദേശിക്കുന്നത്. ഇനി ഫണ്‍ എലമെന്റ് എന്താണെന്നു വച്ചാല്‍ മേല്‍ പറഞ്ഞ കാലഘട്ടത്തിന്റെ വ്യത്യാസം ആളുകളില്‍ ഉണ്ടാക്കാവുന്ന മാറ്റമാണ്. അതായത് സിനിമയില്‍ ഒരു സമയത്ത് മക്കള്‍ ആയവര്‍ക്ക് പിന്നിട് സഹോദരനും പിതാവും വരെ ആകാം എന്നുള്ളത്.

shortlink

Related Articles

Post Your Comments


Back to top button