GeneralKollywoodLatest News

രാഷ്‍ട്രീയ പ്രവേശനം; ജ്യേഷ്‍ഠന്റെ അനുഗ്രഹം വാങ്ങി രജനികാന്ത്

രാഷ്‍ട്രീയ പ്രവേശനം സംബന്ധിച്ച് ജ്യേഷ്‍ഠനെ കാര്യങ്ങള്‍ ധരിപ്പിച്ചു

ലോകമൊട്ടാകെ അറിയപ്പെടുന്ന തെന്നിന്ത്യൻ താരമാണ് രജനികാന്ത്. നിരവധി ആരാധകരുള്ള താരമിപ്പോൾ രാഷ്ട്രീയത്തിലേക്കും ചുവടുവെക്കുകയാണ്. രജനികാന്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന വാർത്ത നേരത്തെ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. എന്നാൽ അടുത്തിടയിലാണ് അദ്ദേഹം ഇതു സംബന്ധിച്ച് ഔദ്യോഗികമായി പ്രഖ്യപാനം നടത്തിയത്. തുടർന്ന് സമൂഹമാധ്യമങ്ങൾ ഉൾപ്പടെ വലിയ തരംഗം സൃഷിടിച്ച ഒന്നായിരുന്നു താരത്തിന്റെ പ്രഖ്യാപനം.

ഇപ്പോഴിതാ ജ്യേഷ്‍ഠനൊപ്പമുള്ള രജനികാന്തിന്റെ ഫോട്ടോയാണ് ശ്രദ്ധേയമാവുന്നത്. പുതിയ മേഖലയിലേക്ക് ചുവടു വെക്കുന്നതിനു മുൻപ് ജ്യേഷ്‍ഠൻ സത്യനാരായണ റാവുവിനെ കാണാൻ താരം എത്തിയിരിക്കുകയാണ്. ജ്യേഷ്‍ഠന്റെ അനുഗ്രഹം വാങ്ങുവാനായി രജനികാന്ത് ബംഗളൂരുവിൽ എത്തുകയായിരുന്നു. തുടർന്ന് താരം ജ്യേഷ്‍ഠനൊപ്പം കുറച്ച് സമയം പങ്കിടുകയും ചെയ്തു.

രാഷ്‍ട്രീയ പ്രവേശനം സംബന്ധിച്ച് ജ്യേഷ്‍ഠനെ കാര്യങ്ങള്‍ ധരിപ്പിച്ചു. രജനികാന്ത് എത്തിയത് അറിഞ്ഞ് ഒട്ടേറെ ആരാധകര്‍ ബംഗ്ലരുവിലെ വസതിയില്‍ വന്നു. ആദ്ധ്യാത്‍മിക രാഷ്‍ട്രീയമായിരിക്കും താൻ മുന്നോട്ടുവയ്‍ക്കുന്നത് എന്നാണ് രജനികാന്ത് പറഞ്ഞത്. പാര്‍ട്ടിയുടെ പേര് എന്തെന്ന് പ്രഖ്യാപിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button