GeneralLatest NewsMollywoodNEWS

വോട്ടിടാന്‍ ക്യൂ നിന്നപ്പോൾ അയ്യപ്പനും? നടി ഉമ നായരുടെ പോസ്റ്റ് വൈറൽ

ആര്‍ക്കാണ് വോട്ട് ചെയ്തത് എന്ന് കൂടി പറഞ്ഞു കൂടെ

മിനിസ്‌ക്രീനില്‍ നിരവധി സീരിയലുകളില്‍ തിളങ്ങിയ നടി ഉമ നായര്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത വിശേഷം പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടുന്നു. മഷിയടയാളമുള്ള വിരലിന്റെയും ക്യൂവില്‍ നില്‍ക്കുന്ന ചിത്രവുമാണ് ഉമ പങ്കുവച്ചത്. എന്റെ അവകാശം ഞാനും രേഖപ്പെടുത്തി എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

താരം നില്‍ക്കുന്ന ക്യൂവിന് സമീപത്തുള്ള ജനാലയില്‍ അയ്യപ്പന്റെ ചിത്രം പതിപ്പിച്ചിട്ടുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ രസകരമായ കമന്റുകളാണ് ആരാധകർ നൽകുന്നത്. വോട്ടിടാന്‍ ക്യൂ നിന്നത് അയ്യപ്പനോടൊപ്പമാണല്ലോ എന്നാണ് ഒരു കമന്റ്.

ആര്‍ക്കാണ് വോട്ട് ചെയ്തത് എന്ന് കൂടി പറഞ്ഞു കൂടെ, ഇനി ഇങ്ങനെയും കുറേ വെറുപ്പിക്കല്‍ കാണണം തുടങ്ങിയ കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

https://www.instagram.com/p/CIhcrdFJhDI/?utm_source=ig_embed

shortlink

Related Articles

Post Your Comments


Back to top button